പാലാ: പെട്രോളിന്റെയും ഡീസലിന്റെയും ക്രമാതീതമായ വില വർദ്ധനവുമൂലം നട്ടം തിരിയുന്ന കേരള ജനതയെ രക്ഷിക്കുവാൻ വ്യത്യസ്ത സമര രീതിയുമായി എൻസിപി ദേശീയ കലാ സംസ്കൃതി പാലാ ബ്ലോക്ക് കമ്മിറ്റി. ഒരു വശത്ത് കൊവിഡ് മഹാമാരിയും മറുവശത്ത് ഇന്ധനത്തിന്റെ വിലക്കയറ്റവുംമൂലം ജനങ്ങൾ കഷ്ടതയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ ഈ നയങ്ങൾക്കെതിരെ ജനുവരി 23 ശനി വൈകുന്നേരം 4 ന് പാലായിൽ ഓട്ടോ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങായി അവരുടെ ഓട്ടോറിക്ഷകളിൽ സൗജന്യമായി ഇന്ധനം അടിച്ചു കൊടുക്കുന്നു. ഈ പരിപാടിയുടെ ഉദ്ഘാടനം ദേശീയ കലാ സംസ്കൃതി സംസ്ഥാന സെക്രട്ടറി ബെന്നി മൈലാടൂർ നിർവ്വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും. എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, എൻ എൽ സി ജില്ലാ വൈസ് പ്രസിഡന്റ് മാർട്ടിൻ മിറ്റത്താനി, ജില്ലാ സെക്രട്ടറി…
Read MoreAuthor: palavarthaeditor
കോട്ടയം ജില്ലയില്‍ ആറു കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്സിന് വിതരണം തുടങ്ങും
കോട്ടയം ജില്ലയില്‍ നിലവിലുള്ള ഒന്‍പത് കേന്ദ്രങ്ങള്‍ക്കു പുറമെ ആറ് ആശുപത്രികളില്‍ കൂടി കോവിഡ് വാക്സിന് വിതരണം ആരംഭിക്കും. ഇടമറുക്, തലയോലപ്പറമ്പ്, അറുനൂറ്റിമംഗലം, കടപ്ലാമറ്റം, പൈക, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിന് വിതരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കുക. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അവസാന വട്ട പരിശോധനയ്ക്കു ശേഷമായിരിക്കും ഈ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക.
Read Moreമുണ്ടുപാലം സെൻറ് തോമസ് കുരിശുപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ
മുണ്ടുപാലം സെൻറ് തോമസ് കുരിശുപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളി വികാരി റവ.ഫാ. ജോൺസൺ പുള്ളീറ്റ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ജനുവരി 31ന് തിരുനാൾ സമാപിക്കും . പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് തിരുനാൾ ചടങ്ങുകൾ നടക്കുക. എല്ലാദിവസവും വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ പാട്ടുകുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഇരുപത്തിനാലാം തീയതി ചെത്തിമറ്റം ഭാഗത്തേക്കുള്ള ഉള്ള തിരുനാൾ പ്രദക്ഷിണം നടക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ വാഹനത്തിലാണ് വിശുദ്ധന്റെ തിരുസ്വരൂപം സംവഹിക്കുക. 24 ആം തീയതി വൈകിട്ട് 4 മണിക്ക് ളാലം പഴയ പള്ളിയിൽ വിശുദ്ധ കുർബാനയെ തുടർന്ന് ആരംഭിക്കുന്ന തിരുന്നാൾ പ്രദക്ഷിണം പുത്തൻപള്ളി കുന്ന്, bsnl റോഡ്, ആടാർട്ട്, മുണ്ടുപാലം ജംഗ്ഷൻ, കൊണ്ടാട് കടവ് ജംഗ്ഷൻ, സിവിൽസ്റ്റേഷൻ റോഡ്, മഹാറാണി ജംഗ്ഷൻ, ദേവദാസൻ സെന്റർ, ജൂബിലി ഭവൻ, പുഴകര റോഡ് വഴി തിരിച്ചു ളാലം…
Read Moreറിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലി കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീത്; ജോസ് കെ മാണി
കോട്ടയം. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കാന്‍പോകുന്ന ട്രാക്ടര്‍ റാലി കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താംവട്ട ചര്‍ച്ചയിലും കര്‍ഷക ആവശ്യങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന് എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് എക്സ്.എം.എല്‍.എ, ജോബ് മൈക്കിള്‍, പി.എം മാത്യു എക്സ്.എം.എല്‍.എ, വിജി എം.തോമസ്, ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം, സാജന് തൊടുക, ജോജി കുറത്തിയാടൻ തുടങ്ങിയവര്‍ സംസാരിച്ചു.
Read Moreയാചക പുനരധിവാസം സജീവമാക്കി പാലാ നഗരസഭ: നഗരം യാചക മുക്തമാക്കുമെന്ന് ചെയർമാൻ
പാലാ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടർന്ന് നഗരസഭ ഇവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു. നഗരസഭയുടെ യാചക പുനരധിവാസ കേ ന്ദ്രത്തിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് പുതുതായി അടുത്ത കാലത്ത് യാചകരെ എത്തിച്ചിരുന്നില്ല. ഇവിടെ എല്ലാവർക്കും രോഗമുക്തി ഉറപ്പായതിനെ തുടർന്നാണ് നഗരത്തിൽ അടുത്ത ദിവസങ്ങളിലായി യാചകർ അലഞ്ഞു തിരിയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭാധികൃതരും ആരോഗ്യ വിഭാഗവും നടപടികളാരംഭിച്ചത്. ഇന്ന് കണ്ടെത്തിയ യാചകരെ പോലീസ് സാൻന്യ ത്യത്തിൽ നഗരസഭ ആരോഗ്യ വിഭാഗo പിടികൂടി ജനറൽ ആശുപത്രിയിൽആരോഗ്യ പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും വിധേയമാക്കിയ ശേഷമാണ് പാലാ മരിയ സദനത്തിലുള്ള യാചക പുനരധിവാസ കേ ന്ദ്രത്തിലെത്തിച്ചത്. സമ്പൂർണ്ണ യാചക മുക്ത നഗരം എന്നതാണ് ലക്ഷ്യമെന്ന് ചെയർമാൻ ആന്റോ ജോസും ബൈജു കൊല്ലം…
Read Moreമുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുണ്ടക്കയം കരിനിലം, പള്ളിപറമ്പിൽ സേവ്യർ (24), കോരുത്തോട്, മടുക്ക, ആതിര ഭവനിൽ അജയ് (30) എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി.ഷിബുകുമാർ, എസ്.ഐ. എൽദോ പോൾ എന്നിവർ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Read Moreവനിതാ കമ്മിഷന് മെഗാ അദാലത്ത് 22-ന്
സംസ്ഥാന വനിതാ കമ്മിഷന്റെ കോട്ടയം ജില്ലയിലെ മെഗാ അദാലത്ത് ജനുവരി 22-ന് രാവിലെ 10.30 മുതല്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അദാലത്തില്‍ പരാതിക്കാര്‍ക്കും എതിര് കക്ഷികള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
Read Moreകുറയാതെ ആശങ്ക: സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34…
Read Moreമാര്‍ സ്ലീവാ ജേര്‍ണല്‍ ഓഫ് മെഡിസിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പുറത്തിറക്കുന്ന മെഡിക്കല്‍ റിസര്‍ച്ച് ജേര്‍ണല്‍ ”മാര്‍ സ്ലീവാ ജേര്‍ണല്‍ ഓഫ് മെഡിസിന്” പ്രകാശനം ചെയ്തു. ഇന്നു വൈകുന്നേരം 4 മണിക്ക് ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസിന് ആദ്യ കോപ്പി നല്കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അക്കാദമിക് വിഭാഗത്തിന്റെ കീഴിലാണ്, മെഡിക്കല്‍ റിസര്‍ച്ച് ജേര്‍ണല്‍ ആരംഭിച്ചത്. ആശുപത്രിയില്‍ സേവനം ചെയ്തു വരുന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഒന്നാം പതിപ്പില്‍ അടങ്ങിയിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ പുറത്തിറക്കാന്‍ പദ്ധതിയുള്ള ഈ ജേര്‍ണലില്‍ വിവിധ സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള 30 ഓളം ലേഖനങ്ങളാണുള്ളത്. മാര്‍ സ്ലീവാ ജേര്‍ണല്‍ ഓഫ് മെഡിസിന് എന്നത് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും…
Read Moreപിഴ അടയ്ക്കാന്‍ ഒരാഴ്ച കൂടെ അവസരം: മോട്ടോര്‍ വാഹന വകുപ്പ്
മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ കഴിഞ്ഞ 5 മാസമായി ഇ-ചെല്ലാന്‍ സോഫ്റ്റ്വെയര് വഴി മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി ഡിജിറ്റല്‍ രീതിയില്‍ കേസുകള്‍ എടുത്തുവരുന്നു. ഇത്തരം കേസുകള്‍ പിഴ അടച്ച് തീര്‍പ്പാകാത്തത് കോടതിയിലേക്ക് സമര്‍പ്പിക്കേണ്ടതാണ്. കോട്ടയം ജില്ലയില്‍ ഇത്തരം തീര്‍പ്പാക്കാത്ത കേസുകളുടെ അധികാര പരിധി കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് ആയിരിക്കുമെന്ന് കേരള ഹൈക്കോടതി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ ഓഗസ്റ്റ് മുതല്‍ ഇ-ചെല്ലാന്‍ വഴി തയ്യാറാക്കിയ കേസുകളില്‍ പിഴ അടയ്ക്കാത്തവ ഒരാഴ്ചയ്ക്കകം കോടതിയിലേക്ക് നല്‍കുമെന്ന് കോട്ടയം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. വാഹന ഉടമകള്‍ക്ക് http://echallan.parivahan.gov.in എന്ന വെബ് സൈറ്റി ല്‍ തങ്ങളുടെ വാഹനത്തിന് തീര്പ്പാക്കാകാത്ത ചെല്ലാനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ ലൈനില്‍ പിഴ അടച്ച് തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും. നിലവിലെ മൊബൈല്‍ നമ്പര്‍ vahan വെബ് സൈറ്റില്‍ ചേര്‍ക്കാനും/ പഴയ നമ്പര്‍…
Read More