Author: News Editor

പാലാ :മാന്യന്റെ മുഖം മറയാക്കി രാജേഷ് ജോര്‍ജ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകള്‍. ഇന്നലെ പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ. എം.ഡി. അഭിലാഷും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഇയാളുടെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകള്‍. മുരിക്കുമ്പുഴയിലെ കടയിലെത്തി 14 -കാരി പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാള്‍, തന്റെ പടത്തിലൂടെ നിന്നെ ‘മഞ്ജു വാര്യരെപ്പോലെ ‘ ആക്കാമെന്നാണ് തട്ടി വിട്ടത്. പാലായില്‍ ഇത് പത്താം തവണയാണ് ” സ്ഥിരം നമ്പരുകളുമായി ” എത്തിയതെന്നും രാജേഷ് ജോര്‍ജ് വെളിപ്പെടുത്തി. പലരും നാണക്കേട് ഭയന്ന് വിവരം മറച്ചുവെച്ചതിനാല്‍ പാലാ സ്ഥിരം തട്ടകമാക്കാന്‍ ഇയാള്‍ ഏറെ താല്‍പ്പര്യപ്പെടുകയായിരുന്നു. വീട്ടുകാരറിഞ്ഞു നടത്തിയ വിവാഹ ജീവിതം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം താമസം തുടങ്ങി ഇയാള്‍ തട്ടിപ്പിലേക്ക് കടക്കുകയായിരുന്നു. രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങും. സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള കട കണ്ടു വെയ്ക്കും. പിറ്റേന്ന് ഉടമസ്ഥന്‍ പറഞ്ഞിട്ടാണെന്ന മട്ടില്‍ കടയില്‍ ചെന്ന് ഉടമയെ ഫോണ്‍ വിളിക്കുന്നതു പോലെ അഭിനയിക്കും.…

Read More

പാലാ:സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി പാലാ പോലീസിൻ്റെ പിടിയിലായ പത്തനംതിട്ട മല്ലപ്പള്ളി കൈപ്പട്ട് ഭാഗം ആലുംമൂട്ടിൽ രാജേഷ് ജോർജ് (47) ആണ് സ്വന്തം വിലാസം “മറന്ന് ” പോലീസിനേയും കബളിപ്പിക്കാൻ ശ്രമിച്ചത്. പിടിയിലായ രാജേഷ് ജോർജിനേയും കൂട്ടി പാലാ എസ്. ഐ. എം. ഡി. അഭിലാഷും പാർട്ടിയും പാലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഡോക്ടർ ചോദിച്ചപ്പോൾ “ബിജു ” എന്നാണിയാൾ പേര് പറഞ്ഞത്. പോലീസ് ഹാജരാക്കിയ രേഖയിലെ പേരും പ്രതി പറഞ്ഞ പേരും വ്യത്യസ്തമായതോടെ പ്രതി പറഞ്ഞ പേരേ സ്വീകരിക്കാൻ കഴിയൂ എന്ന വിചിത്ര നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്. ഇതോടെ എസ്. ഐ.യും സംഘവും രാജേഷുമായി തിരികെ പാലാ പോലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷൻ മുറ്റത്ത് കാത്തുനിന്ന സി.ഐ. കെ.പി. ടോംസൺ കാര്യം തിരക്കിയപ്പോൾ പേരും വിലാസവും മറന്നു പോയെന്ന വിചിത്രമായ മറുപടിയാണ് രാജേഷ് ജോർജ് പറഞ്ഞത്. ഒന്നുകിൽ മല്ലപ്പള്ളിയിലെ വീട്ടിലേക്ക്…

Read More

-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57 % ജില്ലയിൽ 1780 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1763 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേർ രോഗബാധിതരായി. 1611 പേർ രോഗമുക്തരായി. പുതിയതായി 9095 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 785 പുരുഷൻമാരും 720 സ്ത്രീകളും 275 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9095 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 278294 പേർ കോവിഡ് ബാധിതരായി. 266164 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50609 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-173 കാഞ്ഞിരപ്പള്ളി-71 വെച്ചൂര്‍, കടപ്ലാമറ്റം-51 മുത്തോലി-49 മാഞ്ഞൂര്‍, എരുമേലി-47 അയര്‍ക്കുന്നം-46 എലിക്കുളം-45 ഏറ്റുമാനൂര്‍-44 ഞീഴൂര്‍-39 മാടപ്പള്ളി-37 ചിറക്കടവ്-36 കുറവിലങ്ങാട്-35 ചങ്ങനാശേരി, വൈക്കം-34 പുതുപ്പള്ളി-33…

Read More

എരുമേലി :എരുമേലി അസംപ്ഷന്‍ ഫൊറോനാ പള്ളി സെമിത്തേരിയില്‍ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധര്‍ അറവു മാലിന്യം തള്ളി .സംഭവത്തില്‍ വിശ്വാസ സമൂഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി .പള്ളിക്കമ്മറ്റിയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു . ഇന്ന് രാവിലെ സെമിത്തേരിയിലെത്തിയ വിശ്വാസികളാണ് അറവു മാലിന്യം തള്ളിയതായി കണ്ടത്.തുടര്‍ന്ന് ഫൊറോനാ വികാരി റെവ .ഫാ .വര്‍ഗീസ് പുതുപ്പറമ്പില്‍ എരുമേലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് എം ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു . എസ് ഐ സതീശന്റെ നെത്ര്വതത്തില്‍ പോലീസ് സെമിത്തേരിയില്‍ എത്തി തെളിവെടുത്തു .രാത്രിയില്‍ പട്രോളിംഗും അന്വേഷണവും നടത്തുമെന്ന് എസ് എച് ഓ :മനോജ് എം അറിയിച്ചു .സമീപത്തെ സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു .

Read More

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്സ് കോ-ഓര്‍ഡിനേഷന്‍ (ഗഅജഇ) കോഴിക്കോട് ബ്രാഞ്ചുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.കോവിഡ് മുക്തമായതിനു ശേഷവും വിവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ മിക്കവരിലും കണ്ടുവരുന്നുണ്ട്. ലോങ്ങ് കോവിഡ് രോഗ ലക്ഷണങ്ങളായ ശാരീരികക്ഷമതക്കുറവ്, നടക്കുന്നതിനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലക്കുറവ്, ബാലന്‍സ് നഷ്ടപ്പെടല്‍, ദൈനംദിന ജോലികളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രയാസം തുടങ്ങിയവയുടെ ചികിത്സയില്‍ ഫിസിയോതെറാപ്പിയുടെ ആവശ്യകത വളരെ പ്രാധാന്യമുള്ളതാണ്. സെപ്തംബര്‍ 12 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 9061443355

Read More