ജില്ലയില്‍ 581 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 284 പുരുഷന്‍മാരും 248 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 900 പേര്‍ രോഗമുക്തരായി. 6145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62407 പേര്‍ കോവിഡ് ബാധിതരായി. 56300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15599 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 86മുണ്ടക്കയം, നെടുംകുന്നം, ചങ്ങനാശേരി, ഏറ്റുമാനൂര്‍-17കാഞ്ഞിരപ്പള്ളി- 15തൃക്കൊടിത്താനം, അതിരമ്പുഴ, കിടങ്ങൂര്‍-14 കടുത്തുരുത്തി, വെള്ളൂര്‍-13പായിപ്പാട്, വെച്ചൂര്‍, മാടപ്പള്ളി, വാഴപ്പള്ളി-12പാറത്തോട്, കല്ലറ, കുമരകം, ചിറക്കടവ്-11 കറുകച്ചാല്‍, തലയാഴം, എരുമേലി-10വൈക്കം, പാലാ-9കോരുത്തോട്, മണിമല, കുരോപ്പട,…

Read More

ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19

എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. ഐ.ജി.ഐ.ബി.യില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ…

Read More

പ്രിന്‍സ് സ്‌കറിയ കല്ലറയ്ക്കല്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: പ്രിന്‍സ് സ്‌കറിയ കല്ലറയ്ക്കല്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന പ്രിന്‍സ് നിലവില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നണി മാറ്റത്തെ തുടര്‍ന്നാണ് പ്രിന്‍സ് കല്ലറയ്ക്കല്‍ കേരള കോണ്‍ഗ്രസ് എമ്മിലെത്തുന്നത്. ഗുഡ് വില്‍ ഫാര്‍മയുടെ കോട്ടയം ജില്ലയിലെ ഹോള്‍സെയില്‍ ഡീലറാണ് പ്രിന്‍സ്.

Read More

പാലാ സെൻറ് ജോസഫ്സ് ബിസിനസ് സ്കൂൾ എംബിഎ പ്രവേശനം

കേരളത്തിൽ നല്ല നിലവാരം പുലർത്തുന്ന പാലാ സെൻറ് ജോസഫ്സ് ബിസിനസ് സ്കൂൾ (SJCET പാലായിൽ), 2021 ജൂണിൽ ആരംഭിക്കുന്ന, 16 ആം ബാച്ച് എം. ബി. എ. കോഴ്സിലേക്കുള്ള പ്രൊവിഷണൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അവസാന വർഷ ബിരുദ കോഴ്സ് ചെയ്യുന്ന, ബിരുദത്തിനു 60% മാർക്കിൽ കൂടുതൽ പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപ്ലിക്കേഷൻ – http://web.sjcetpalai.ac.in/mbahome/ കെ മാറ്റ് കേരള, ക്യാറ്റ് ,സി മാറ്റ് ഇവയിൽ ഏതെങ്കിലും എൻട്രൻസ് പരീക്ഷകളിലെ അംഗീകൃത സ്‌കോർ പ്രവേശനത്തിന് ആവശ്യമാണ്. പ്രവേശന പരീക്ഷക്കായി ഒരുക്കുന്ന FREE കോഴ്‌സ് നൽകുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ ഉടനെ വിളിക്കുക. ഫോൺ: 04822 239700, 9446 922099.

Read More

കടനാട് പള്ളിയില്‍ അണുനശീകരണം നാളെ; ശനിയാഴ്ച മുതല്‍ തുറക്കും

കടനാട്: സഹവികാരിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ച കടനാട് പളളിയില്‍ നാളെ അണുനശീകരണം നടത്തും. പഞ്ചായത്തിലെ ആരോഗ്യ വകുപ്പും അധികൃതരും അറിയിച്ചതനുസരിച്ച് ശനിയാഴ്ച മുതല്‍ പള്ളി തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്നും പള്ളി വികാരി ഫാ അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അറിയിച്ചു. ശനിയാഴ്ച രാവിലെ 6.30നുള്ള വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ജനുവരിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 7, 10 മണിക്കും വൈകുന്നേരം നാലു മണിക്കും കുര്‍ബാന ഉണ്ടായിരിക്കും. ഇടദിവസങ്ങളില്‍ രാവിലെ 6.30നും പരിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം അടക്കമുള്ള മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണമെന്നും വികാരി അറിയിച്ചു.

Read More

കോട്ടയം ജില്ലയില്‍ 647 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 641 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4651 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 305 പുരുഷന്‍മാരും 273 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 697 പേര്‍ രോഗമുക്തരായി. 6459 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62020 പേര്‍ കോവിഡ് ബാധിതരായി. 55400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15459 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം – 79ഏറ്റുമാനൂര്‍- 32രാമപുരം- 27ചങ്ങനാശേരി- 26 കിടങ്ങൂര്‍- 23വാഴപ്പള്ളി- 22വാകത്താനം- 19മുണ്ടക്കയം, അതിരമ്പുഴ- 18 കറുകച്ചാല്‍- 15പനച്ചിക്കാട്, മറവന്തുരുത്ത് 14പാലാ, കാഞ്ഞിരപ്പള്ളി, അയ്മനം-13ഭരണങ്ങാനം,…

Read More

ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം

പാലാ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ടലം കമ്മിറ്റി പാലാ നഗരത്തിൽ ട്രാക്ടർ റാലി നടത്തി. യൂത്ത് ഫ്രണ്ട് പ്രവർത്തകരോടൊപ്പം നിരവധി ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുത്തത്.പുതുമയാർന്ന പ്രതീകാത്മക സമര പരിപാടി കാണാൻ ജനങ്ങളും തടിച്ചുകൂടി. –പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നുമാണ് റാലി ആരംഭിച്ചത്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളി പ്ലാക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുനിൽ പയ്യപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ളാലം. പാലം ജoഗ്ഷനിൽ യൂത്ത്ഫ്രണ്ട് (എം) സം’സ്ഥാന പ്രസിഡണ്ട് സാജൻ തൊടുക സമര പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ,അഡ്വ: ജോസ് ടോം, ടോബിൻ കണ്ടനാട്ട്, ബിജു പാലൂപടവിൽ ബിജു കുന്നേപറമ്പിൽ,സന്തോഷ് കമ്പകത്തിങ്കൽ,ജോസുകുട്ടി പൂവേലിൽ,കുഞ്ഞുമോൻ മാടപ്പാട്ട്,ഷിജി…

Read More

പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ മുംതാസ്സ് എസ് ന് മാതൃകലാലയം വരവേൽപ്പ് നൽക്കുന്നു

അരുവിത്തറ: പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിൽ ഇടം നേടുകയും പ്രശംസക്ക് പാത്രമാവുകയും ചെയ്ത അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജ് ഇംഗ്ലീഷ് ബിരുദ മൂന്നാം വർഷ വിദ്യാർത്ഥിനി മുതാംസ്സ് എസ് ന് മാതൃകലാലയം രാജോചിത വരവേൽപ്പ് നൽകുന്നു. ശനിയാഴച്ച രാവിലെ 10.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പത്തനംതിട്ട എം.പി. ശ്രി. ആൻ്റോ അൻ്റണി പൂഞ്ഞാർ എം.എൽ.എ. ശ്രി. പി.സി. ജോർജ്ജ് എന്നിവർ മുഖ്യാഥിതികളായിരിക്കും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സുഹുറാ അബ്ദുൾ ഖാദർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവരും ചടങ്ങിൽ സംസാരിക്കും. ഇന്ത്യൻ പാർലമെൻ്റിൻ്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19

എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More

സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

മുത്തച്‌ഛൻ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിഅന്തരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ പിതാവാണ് അദ്ദേഹം .98 വയസ്സായിരുന്നു. കോവിഡ് രോഗമുക്തനായതിനു ശേഷം വിശ്രമത്തിലായിരുന്നു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം

Read More