kanjirappalli

സമ്പൂർണ്ണ അസ്ഥി, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി & സ്പോർട്സ് ഇഞ്ചുറിസ് വിഭാഗം, ഡെർമ്മറ്റോളജി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ അസ്ഥി രോഗ, സർജറി നിർണ്ണയ ക്യാമ്പ്, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് എന്നിവ 2025 ജൂൺ 30 ജൂലൈ 1, 2 തീയ്യതികളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ, എം.ആർ.ഐ, സി.ടി സ്കാൻ അടക്കമുള്ള റേഡിയോളജി Read More…

Blog

എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

എരുമേലി : നൂറോളം കുടുംബങ്ങൾ വളരെ ദുരിത സാഹചര്യത്തിൽ ജീവിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഉന്നതിയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥ മനസ്സിലാക്കി എംഎൽഎ മുൻകൈയെടുത്ത് വിശദമായ പദ്ധതി തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപ അനുവദിക്കപ്പെട്ടത്. പ്രസ്തുത തുക Read More…

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ അമയന്നൂർ സ്വദേശി ആഷിഷ് കുര്യാക്കോസിനെ ( 30) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ മണർകാട് -ഏറ്റുമാനൂർ ബൈപാസ് റൂട്ടിൽ പേരൂരിനു സമീപമായിരുന്നു അപകടം.

pala

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി

പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.

kottayam

കോട്ടയം അതിദാരിദ്ര്യമുക്തം; പ്രഖ്യാപനം ഇന്ന്

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്ന് (ശനിയാഴ്ച, ജൂൺ 28) പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 11.00 മണിക്ക് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ Read More…

pala

കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ മൊബൈൽ നമ്പർ

2025 ജൂലൈ 1 മുതൽ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ ലാൻഡ് ലൈൻ ഫോൺ നമ്പർ ഉണ്ടായിരിക്കുന്നതല്ല. പകരം 9188933762 എന്ന മൊബൈൽ നമ്പറാണ് എൻക്വയറി / എസ്.എം. ഓഫീസ് നമ്പർ.

weather

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യൊല്ലോ അലേർട്ട് ഉള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാ‌ൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും Read More…

job

അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോളേജ് മെയിലിലേക്ക് ജൂൺ 30 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. mescollegeerattupetta@gmail.com,വിശദ വിവരങ്ങൾക്ക് :- 9847552134, 8078878610.

ramapuram

ബിരുദദാന ചടങ്ങിൽ ചെണ്ട മേളം നയിച്ച് കോളേജ് അധ്യാപകൻ

രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബിരുദധാന ചടങ്ങിന്റെ ഘോഷയാത്രയിൽ ചെണ്ടമേളം നയിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറി കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ സുമേഷ് മാരാർ. അധ്യാപകവൃദ്ധിക്കൊപ്പം തനിക്ക് പാരമ്പര്യമായി ലഭിച്ച കലാസപര്യയെ വിദ്യാർത്ഥികളുടെ മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി നൂറുവർഷത്തിന് മുകളിൽ സോപാന അർച്ചന നടത്താൻ ഭാഗ്യം ലഭിച്ച സുപ്രസിദ്ധ സോപാനസംഗീതകലാകാരൻ ശ്രീ. പദ്മനാഭമാരാരുടെ കൊച്ചുമകനാണ് സുമേഷ് സാർ. മുത്തച്ഛനുശേഷം ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യജോലികൾ തുടർന്ന് കൊണ്ടുപോകാൻ കോളേജ് അദ്ധ്യാപനത്തോടൊപ്പം Read More…

uzhavoor

ശുചിത്വ ഉഴവൂർ, സുന്ദര ഉഴവൂർ, ടൌൺ സൌന്ദര്യ വൽക്കരണത്തിനായി ചെടിച്ചട്ടികൾ വിതരണം ചെയ്തു

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ടൌണായി ഉഴവൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതിന് മുന്നോടിയായി തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി ഓട്ടോ റിക്ഷാ തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് ചെടിച്ചട്ടികൾ വിതരണം ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെയും ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ഉഴവൂർ ടൌണിൽ ചട്ടികളിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ച് ടൌണിന് മോടി കൂട്ടിയിരുന്നു. ഇവരുടെ ഉദ്യമത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചിരുന്നു. ഇതിനെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്‍റെ Read More…