പാലാ സെൻ്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭയുമായി ചേർന്ന് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.12 -ാം മൈലിലെ നഗരസഭാ പാർക്കിൽ വച്ചു നടന്ന യോഗം, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശ്രീമതി.സിജി പ്രസാദിൻ്റെ അധ്യക്ഷതയിൽ,നഗരസഭാ ചെയർമാൻ ശ്രീ.ആൻ്റോ ജോസ് പടിഞ്ഞാറേക്കര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്ക് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ജനകീയമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന നാവിക വിഭാഗം കേഡറ്റുകളെ നഗരസഭാ ചെയർമാൻ അഭിനന്ദിക്കുകയും, പരിസ്ഥിയുടെ പ്രാധാന്യത്തെപ്പറ്റി Read More…
Author: admin
ആർ സി എൻ വാർഷിക കോൺഗ്രസിന് ഇന്ന് തുടക്കം; മലയാളിയായ എബ്രാഹം പൊന്നുംപുരയിടം വോട്ടവകാശമുള്ള പ്രതിനിധി
ലണ്ടൻ: റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർ സി എൻ) വാർഷിക കോൺഗ്രസിനു ഗ്ലാസ്ഗോയിൽ ഇന്ന് (ജൂൺ 5) തുടക്കമാകും. 9 ന് സമാപിക്കും. സുരക്ഷിതമായ സ്റ്റാഫിംങ് ജീവൻ രക്ഷിക്കും എന്നതാണ് ഈ വർഷത്തെ പ്രധാന ചർച്ച.ക്ലിനിക്കൽ, സ്റ്റാഫിംങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വർഷത്തെ പ്രത്യേകതയാണ്. ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകൾ, രാഷ്ട്രീയക്കാർ, പ്രചാരണ പ്രവർത്തകർ, മറ്റ് സ്വാധീനശക്തിയുള്ള പ്രഭാഷകർ തുടങ്ങിയവർ അഞ്ചു ദിവസത്തെ കോൺഗ്രസിൽ പങ്കെടുക്കും. ഹെൽത്ത് ആന്റ് നഴ്സിങ്, നേഴ്സ് എഡ്യൂക്കേഷൻ, Read More…
ലോക പരിസ്ഥിതി ദിനം വ്യത്യസ്തമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിവിധ വൃക്ഷത്തൈകളുടെ വിതരണവും, മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും, മികച്ച പരിസ്ഥിതി സ്നേഹികളെ ആദരിക്കൽ ചടങ്ങും നടത്തി. ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൃക്ഷത്തൈകളുടെ വിതരണ ഉദ്‌ഘാടനം കേരള പോലീസ് ബറ്റാലിയൻ 5 അസി. കമാൻഡന്റ് പി. ഒ റോയ് നിർവ്വഹിച്ചു. ആശുപത്രിയിൽ എത്തിയ Read More…
പ്രൊഫ മാധവ് ഗാഡ്ഗിൽ പ്രഭാഷണം നടത്തുന്നു
കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽലോകപരിസ്‌ഥിതി ദിന ആചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് വൈകിട്ടു 6 മണിക്ക് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ പ്രശസ്ത പരിസ്ഥിതി ഉപദേഷ്ടാവ് പ്രൊഫ. മാധവ് ഗാഡ്ഗിൽ പ്രഭാഷണം നടത്തുന്നു. കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാനും ആയ മുൻ എം എൽ എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്യക്ഷത വഹിക്കും. ഒപ്പം അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്‌സ്ർലൻഡ്, ജർമ്മനി, Read More…
എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈകൾ നടുകയും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം വെട്ടിത്തെളിച്ചു വൃത്തിയാക്കുകയും ചെയ്തു
ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീലും ശ്രമദാനവും ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫിൽ നിന്നും തൈ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷൻ പരിസരം എഐവൈഎഫ് വോളണ്ടിയർമാർ കാടുവെട്ടി തെളിക്കുന്ന പ്രവർത്തന പരിപാടികൾ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ തൈ വളപ്പിൽ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു .സിപിഐ ലോക്കൽ സെക്രട്ടറി K I Read More…
രാജ്യത്ത് കോവിഡ് കണക്ക് മുകളിലേക്ക്, കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും
രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. പുതുതായി 4270 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊവിഡ് കേസുകൾ 4,31,76,817 ആണ്. ടിപിആർ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആർ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, Read More…
അന്യായമായ പോലീസ് വേട്ട: പോപുലര്‍ ഫ്രണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക്
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടുന്ന പോലിസിന്റെ കിരാത നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂണ്‍ 6 തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആലപ്പുഴ ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ സംഘടനയെ ആസൂത്രിതമായി വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിനോട് യോജിക്കാത്ത പദപ്രയോഗങ്ങള്‍ മുദ്രാവാക്യത്തിലുണ്ടായി എന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊതുസമൂഹത്തെ വ്യാപകമായി Read More…
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് 1544 പോസിറ്റീവ് കേസുകൾ കൂടി
സംസ്ഥാനത്ത് കോവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ ഉയർന്നതിൽ ഇന്നും വലിയ സംഖ്യ കേരളത്തിൽ നിന്ന് തന്നെയാണ്. ഓരോ ദിവസവും കേസുകൾ മുകളിലേക്ക് പോവുകയാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത Read More…
കോട്ടയം ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ്
കോട്ടയം: ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത എല്ലാ കുട്ടികൾക്കും സ്‌കൂളുകളിൽവച്ച് വാക്സിൻ നൽകാനുള്ള മുന്നൊരുക്കം ആരോഗ്യസ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ അർഹരായ കുട്ടികളിൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക ജൂൺ ആറിനകം സ്‌കൂൾ മേധാവികൾ തയാറാക്കണം. പ്രദേശത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ജൂൺ 10 നകം ക്യാമ്പ് Read More…
സൗജന്യ പി സിഒ ഡി പരിശോധന ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ക്യാമ്പ് ജൂൺ 9, 10 തീയതികളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ 4.30 വരെ നടത്തപ്പെടുന്നു. ക്രമം തെറ്റിയ ആർത്തവം, അമിത രക്തസ്രാവം, അമിതവണ്ണം, മുഖക്കുരു, മുഖത്ത് രോമവളർച്ച, ശബ്ദം പരുക്കാനാവുക തുടങ്ങിയ നിരവധി ലക്ഷണങ്ങൾ പി.സി.ഒ.ഡി.യുടെ രോഗലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ക്യാമ്പിന്റെ ഭാഗമായി ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർ ചികിത്സയും ജനങ്ങൾക്ക് ലഭ്യമാണ്. പി.സി.ഒ.ഡി. വന്ധ്യത, അബോർഷൻ, മെറ്റബോളിക് Read More…