കോട്ടയം: ജില്ലയിലെ ആരോഗ്യ കേരളം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ ( അലോപ്പതി ) , ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ ഏഴുവരെ അപേക്ഷിക്കാം. യോഗ്യത: മെഡിക്കൽ ഓഫീസർ-എം.ബി.ബി.എസ്., ടി.സി. എം.സി. രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി: 2022 മേയ് ഒന്നിന് 62 തികയാൻ പാടില്ല. ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ – എം. എസ്സി. നഴ്സിംഗും കമ്പ്യൂട്ടർ പരിജ്ഞാനവും. ഒരു വർഷത്തെ പ്രവൃത്തി പരിചയംവേണം. പ്രായപരിധി: 2022 മേയ് ഒന്നിന് 40 തികയാൻ പാടില്ല. അപേക്ഷ ജൂൺ ഏഴിന് Read More…
Author: admin
സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് പരിശീലനം ആരംഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങൾക്കു പുറമേ ഒഴിവുള്ള സീറ്റുകളിൽ മറ്റു പിന്നാക്ക വിഭാഗങ്ങളേയും പരിഗണിക്കും. ജൂൺ 20നു വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. യോഗ്യത: എസ്.എസ്.എൽ.സി./ഉയർന്ന യോഗ്യതകൾ. 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാഫോറം ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04828-202069, 9947066889, 9048345123.
ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരവും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി. ഓഫീസ്/അംഗീകൃത പഠന കേന്ദ്രങ്ങളിൽ ലഭിക്കും. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരത്തിന് ഫോൺ: 0471 2325101, 8281114464. ഇ-മെയിൽ: keralasrc@gmail.com
അരുവിത്തുറ സെന്റ് ജോർജ് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 ജൂണ്‍ മാസം 9-ാം തീയതിക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ hr@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
തോമസ് ചാഴികാടൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും : ജൂൺ ആറിന് കോട്ടയത്ത്
കോട്ടയം: തോമസ് ചാഴികാടൻ എംപി സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻററി സ്റ്റാൻഡിങ് കമ്മറ്റിയിൽ, കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ ADIP പദ്ധതിയിലുൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി കോട്ടയം, എറണാകുളം ജില്ലാ കളക്ടർമാർക്കും, ALIMCO (Artificial Limb Manufacturing Cooperation) അധികൃതർക്കും നിർദ്ദേശം കൊടുത്തു. കളക്ടർമാരുടെ നിർദ്ദേശപ്രകാരം ALIMCO യുടെ നേതൃത്വത്തിൽ, സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകൾ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ്, Read More…
തൃക്കാക്കര വിജയം ആഘോഷമാക്കി ഈരാറ്റുപേട്ട യുഡിഎഫ് നേതൃത്വം
ഈരാറ്റുപേട്ട :തൃക്കാക്കരയിൽ യു.ഡി.എഫിൻ്റെ കൂറ്റൻ വിജയം മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആഘോഷിച്ചു. 5 മണിക്ക് ഐ.എൻ.റ്റി.യു.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംങ്ങ്ഷനിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൾ ഖാദർ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ നഗരസഭ ചെയർമാനും ,ലീഗ് നേതാവുമായ വി.എം സിറാജ് ,ഡി.സി സി സെക്രട്ടറി അഡ്വ. Read More…
കോവിഡ് : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം
ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ Read More…
സൈക്കിൾ ദിനം ആചരിച്ചു
പാലാ സെൻ്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൈക്കിൾ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്കിൻ്റെ അധ്യക്ഷതയിൽ, പ്രിൻസിപ്പാൾ റവ.ഡോ ജെയിംസ് ജോൺ മംഗലത്ത് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ പ്രൊഫ.ജോജി അലക്സ് ഡോ.ഡേവിസ് സേവ്യർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് സെൽഫ് ഫിനാം സിംങ് വിഭാഗം കോഡിനേറ്റർ ഡോ. ഡി.ജോർജ്ജ് ഐ.ക്യൂ.എ.സി. കോഡിനേറ്റർ ഡോ. തോമസ് വി മാത്യൂ Read More…
പാലാ-ബാംഗ്ലൂർ സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ചു; പാലാ- പഞ്ചിക്കൽ സർവ്വീസ് ഇന്നു മുതൽ പുനരാരംഭിച്ചു
പാലാ: ഇനി പാലാ- ബംഗ്ലരു യാത്ര” സ്വിഫ്റ്റിൽ. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയ്ക്ക് അനുവദിച്ച “സ്വിഫ്റ്റ് ” സർവ്വീസ് പാലാ – ബാംഗ്ലൂർ റൂട്ടിൽ ഇന്നു മുതൽ സർവ്വീസ് ആരംഭിച്ചു. രണ്ട് ബസുകളാണ് പാലാ ഡിപ്പോയിലേക്കായി അനുവദിച്ചിരിക്കുന്നത്. ഇതിനായി 8 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നിർത്തിവച്ച പാലാ- പഞ്ചിക്കൽ സർവ്വീസ് ഇന്നു മുതൽ പുനരാരംഭിച്ചു .ഇതിനായി രണ്ട് ബസുകൾ കൂടി പാലായ്ക്ക് അനുവദിച്ചിരുന്നു. കാസർകോട് ജില്ലാ അതിർത്തി വരെയുള്ള ഈ സർവ്വീസ് Read More…
പടിഞ്ഞാറകത്ത് മറിയക്കുട്ടി സ്കറിയ നിര്യാതയായി
വേലത്തുശ്ശേരി: പടിഞ്ഞാറകത്ത് പരേതനായ സ്കറിയായുടെ ഭാര്യ മറിയക്കുട്ടി സ്കറിയ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.