Pala News

ലോക അൽഷിമേഴ്‌സ് ദിനം ആചരിച്ചു

പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി മരിയ സദനം റീഹാബിലിറ്റേഷൻ സെന്ററിൽ ലോക അൽഷിമേഴ്‌സ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസ്സും ഭക്ഷ്യ വസ്തുക്കളുടെ വിതരണവും പാലാ എം എൽ എ ശ്രീ.മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ശ്രീ.ഇ.അയ്യൂബ്ഖാൻ മുഖ്യപ്രഭാഷണം നടത്തുകയും ഭക്ഷ്യ വസ്തുക്കൾ മരിയ സദനം Read More…

General News

ശാസ്ത്ര ഗവേഷണ രംഗത്ത് ഫെലോഷിപ്പ് തുക വർദ്ധിപ്പിക്കണം: തോമസ് ചാഴികാടൻ എംപി

ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉള്ള ഫെലോഷിപ്പ് തുക വർദ്ധിപ്പിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തോമസ് ചാഴികാടൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അനുമോദിക്കാൻ പാർലമെന്റിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെലോഷിപ്പ് തുക ചുരുങ്ങിയത് പ്രതിമാസം 50000 രൂപയായി നിശ്ചയിക്കണമെന്ന് പാർലമെന്റിന്റെ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പ്രതിമാസം ഇത് 37000 രൂപ മാത്രമാണ്. ചന്ദ്രയാൻ 3 ദൗത്യ വിജയത്തോടെ ഇന്ത്യൻ Read More…

weather

മലയോര മേഖലയില്‍ കനത്തമഴ, ഉരുള്‍പൊട്ടല്‍; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ ഇഞ്ചപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. .ഇതേ തുടര്‍ന്ന് ഈ പ്രദേശത്തു കൂടെയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീക്കോയി മംഗളഗിരിയി, തലനാട് വെള്ളാനി പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷിഭൂമി ഒലിച്ചുപോയി. ആര്‍ക്കും ആളപായമില്ല. റബര്‍ തോട്ടത്തിലുണ്ടായിരുന്ന റബര്‍ മിഷ്യന്‍പുര ഒലിച്ചുപോയിട്ടുണ്ട്. വാഗമണ്‍ മംഗളഗിരി റോഡും വാഗമണ്‍ തീക്കോയി റോഡുകള്‍ ബ്ലോക്കാണ്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ Read More…

Thalappalam News

സ്മാർട്ട്‌ ഫോണിലെ ചതിക്കുഴികൾ

തലപ്പലം : സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയെപ്പറ്റിയും ഇതിനെതിരെ ജാഗരൂകരായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഉള്ള ബോധവത്കരണ ക്ലാസ്സ്‌ തലപ്പലം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സി. ഐ. Read More…

General News

ഫ്ളാഷ് മോബ് അവതരണവുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ.എസ്.എസ് യൂണിറ്റ്

കുറവിലങ്ങാട്: എലിപ്പനിയും ഇതര സാംക്രമികരോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി, ദേവമാതാ കോളേജ് എൻ. എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ആരോഗ്യം, രോഗപ്രതിരോധം, പകർച്ചവ്യാധികൾ തുടങ്ങിയവയെക്കുറിച്ചുള്ള ധാരാളം അറിവുകൾ വിനിമയം ചെയ്യുന്നതിന് ഈ കലാവതരണത്തിലൂടെ സാധിച്ചു. കുറവിലങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ഫ്ളാഷ് മോബ് അവതരണത്തിൽ എൻ.എസ്.എസ്. അംഗങ്ങളായ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, ശ്രീ. റെനീഷ് തോമസ് വോളൻ്റിയർ Read More…

Crime News

മോഷണ കേസിൽ മധ്യവയസ്കയും മകനും അറസ്റ്റിൽ

കടുത്തുരുത്തി : കടുത്തുരുത്തിയിലെ വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനേഴ്സായ മധ്യവയസ്കയേയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന അന്നമ്മ(63), ഇവരുടെ മകൻ ഷാജി എൻ.ഡി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും, ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം Read More…

kottayam

കോട്ടയത്ത് മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിന് സമീപം മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വയ്യാട്ടുപുഴ മണ്ണുങ്കൽ അജയ് എസ്(45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോടുകൂടി കോട്ടയം നാഗമ്പടം ബസ്റ്റാന്റിന് സമീപത്തുള്ള പള്ളിയുടെ മുൻവശം മെഴുകുതിരി കച്ചവടം ചെയ്തിരുന്ന മധ്യവയസ്കയെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും അടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് Read More…

accident

വയോധികൻ കാറിടിച്ചു മരിച്ചു

ഈരാറ്റുപേട്ട : പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയ വയോധികൻ കാറിടിച്ചു മരിച്ചു. ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ ( 75 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ വടക്കേക്കരയിലാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്ന് പാലായ്ക്ക് പോയ കാറാണ് ഇടിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. സംഭവം അറിഞ്ഞെത്തിയ പോലീസ് ഈസായെ പാലായിലെ ഗവ. ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ ഈസ ഉച്ചയോടെ Read More…

Crime News

ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു

കോട്ടയം: എറണാകുളം പാലാവട്ടം കേന്ദ്രീകരിച്ച് ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിവരുന്ന സരത് സത്യൻ (42 ) എന്നയാളും ചെന്നൈ ആസ്ഥാനമായുള്ള അൽബാബ് ട്രാവൽ ഏജൻസി എന്ന സ്ഥാപനവും ചേർന്ന് 85 ആൾക്കാരിൽ നിന്നായി ഒരു കോടി 62 ലക്ഷത്തി അമ്പതിനായിരം രൂപ (1,62,50000) തട്ടിയെടുത്തു. മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളി സ്വദേശിയും നിലവിൽ ഇസ്രയേലിൽ ജോലി ചെയ്തു വരുന്ന ആളുമായ ബിബിൻ ജോസഫിന്റെ വിശ്വാസത മുതലെടുത്താണ് ശരത് സത്യൻ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുള്ളത് . പണം Read More…

Ramapuram News

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം നീയോഇറ്റൊ ടെക്നോളജീസ് സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അരുൺ അനിൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി. സ്റ്റാഫ് കോ ഓർഡിനേറ്റർ ലിജിൻ ജോയ്, അസോസിയേഷൻ ഭാരവാഹികളായ ആനന്ദ് എസ് ജെസ്‌വിൻ പി കെ തുടങ്ങിയവർ പ്രസംഗിച്ചു.