Pala News

പാലായിലെ ഗാന്ധി സ്മാരകം എബി ജെ ജോസിൻ്റെ നിശ്ചയദാർഢ്യം

പാലാ: പാലായിൽ ഗാന്ധി സ്മാരകം യാഥാർത്ഥ്യമാകുമ്പോൾ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനു ചാരിതാർത്ഥ്യം. 2019 ൽ ആണ് പാലായിൽ ഗാന്ധിജിക്ക് സ്മാരകം നിർമ്മിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനമെടുത്തത്. തുടർന്നു ഇതിനായി എബി സ്വയം മുന്നിട്ടിറങ്ങി. അനുയോജ്യമായ സ്ഥലം മൂന്നാനിയിൽ കണ്ടെത്തി നഗരസഭ കൗൺസിലിനു അപേക്ഷ നൽകി. നഗരസഭ സ്ഥലം അനുവദിച്ചതോടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. കോവിഡ് 19 പ്രതിസന്ധി ഉടലെടുത്തതോടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. പിന്നീട് കോവിഡ് 19 പ്രതിസന്ധി ശമിച്ചപ്പോൾ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. Read More…

General News

മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

ചിറ്റാർ : ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ്‌ 318 B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് ട്രാവൻകൂർ എമിരേറ്റ്സും, പാലാ അൽഫോൻസാ കോളേജ് NSS യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉൽഘാടനം കരൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജു ബിജുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷീല ബാബു നിർവഹിച്ചു. ചിറ്റാർ പള്ളി വികാരി Read More…

Pala News

സമാന്തര റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; അവധി ദിവസമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: ആൻ്റോപടിഞ്ഞാറേക്കര

പാലാ: സമാന്തര റോഡിലെ ഇരു പ്രവേശന കവാടങ്ങളിലുമായി 150 മീറ്റർ വരുന്ന ഭാഗത്തെ നിർമ്മാണ സൗകര്യത്തിനായി പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് നഗരം മൂന്ന് ദിവസമായി വലിയ ഗതാഗത കുരുക്കിലായി. പ്രവർത്തി ദിനമായ തിങ്കളാഴ്ച്ച ഭാഗികമായെങ്കിലും സമാന്തര റോഡ് തുറന്നുകൊടുക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും ഇതിനായി അവധി ദിനമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തുന്നതിന് ക്രമീകരണം ഉണ്ടാവണമെന്നും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു. രാത്രി കാല പണികൾ ക്രമീകരിച്ച് പകൽ സമയം ഗതാഗത തടസ്സം ഒഴിവാക്കുന്നത് Read More…

Pala News

ലഹരിക്കെതിരെ താക്കീതുമായി ചാവറ സ്കൂൾ വിദ്യാർത്ഥികളുടെ വിളംബര ഘോഷയാത്ര

പാലാ: ലഹരിക്കെതിരെ മനുഷ്യ മന:സാക്ഷി ഉണരണമെന്ന സന്ദേശവുമായി ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ലഹരിക്കെതിരെയുള്ള വിദ്യാർ സമൂഹത്തിൻ്റെ താക്കീതായി മാറി. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ജോസ് കെ മാണി എംപി ഫ്ലാഗ് ഓഫ് ചെയ്തു. മുൻ പ്രിൻസിപ്പൽ ഫാദർ ഇമ്മാനുവേൽ പഴയപുര ആമുഖസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാബു കൂടപ്പാട്ട് നേതൃത്വം വഹിച്ച ജാഥയിൽ മാനേജർ ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക, Read More…

Erattupetta News

കേരളത്തിന്റെ മതേതരത്വം ഇന്ത്യക്ക് മാതൃക : ശശി തരൂർ

ഈരാറ്റുപേട്ട : ഇന്ത്യക്ക് കേരളത്തിന്റെ മതേതരത്വം മാതൃകയാണെന്ന് ഡോ ശശി തരൂർ എം പി. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മറ്റി വർഗീയ ഫാസ്സിസത്തിനെതിരെ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാലങ്ങളിൽ അപ്രസക്തമായിരുന്ന വർഗീയത ഇന്ന് നമ്മുടെ രാജ്യത്തെ ഗ്രസിക്കുകയാണെന്ന് അഭിപ്രായപെട്ടു. ഈ വിപത്തിനെതിരെ യുവജനത അഭിപ്രായ ഭിന്നതകൾ മറന്ന് ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട മുൻ നഗരസഭ ചെയർമാൻ ആയിരുന്ന നിസാർ കുർബാനിയുടെ സ്മരണാർത്ഥം യൂത്ത് കെയർ സജ്ജീകരിച്ച Read More…

Erattupetta News

അരുവിത്തുറ കോളേജിന് ISO 21001 അംഗീകാരം

അരുവിത്തുറ: സെൻറ് ജോർജസ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐ.എസ്.ഒ.) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന ഐ.എസ്.ഒ. 21001 അംഗീകാരം ലഭിച്ചു. കോട്ടയം ജില്ലയിൽ ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ ഉള്ള ഏക കോളേജാണ് അരുവിത്തുറ സെൻറ് ജോർജ്. ഡിസംബർ 05 തിങ്കളാഴ്ച്ച കോളേജ് മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലക്കപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ പത്തനംതിട്ട എം.പി. അഡ്വ. ആന്റോ ആന്റണി മുഖ്യാതിഥിയായി പങ്കെടുക്കും. അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് നേടുന്നതിനും Read More…

Pala News

പാലായിൽ മഹാത്മാഗാന്ധി പ്രതിമ തിങ്കളാഴ്ച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനാവരണം ചെയ്യും

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ലഭ്യമാക്കിയ സ്ഥലത്ത് നിർമ്മിച്ച ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഡിസംബർ 5 ന് ഉച്ചയ്ക്ക് 12.15ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവ്വഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ അറിയിച്ചു. എം പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, Read More…

Poonjar News

സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി

പൂഞ്ഞാർ: സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ബെൻ.

Main News

സ്വർണ വിലയിൽ ഇന്നും വർധന

സ്വർണ വിലയിൽ ഇന്നും വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,945 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണ വിലയിൽ ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,095 രൂപയായി. ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 Read More…