General News

എകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി

തിരുവനന്തപുരം: എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം അപലപനീയമാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം നാശോന്മുഖമായ സായുധ ആക്രമണങ്ങൾ കേരളത്തെ തകർക്കും.
ഇത്തരം ഹീനമായ നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപകടകരമാണ്.

എ കെ ജി സെന്ററിനു നേരെയുണ്ടായ ആക്രമത്തിൽ സമഗ്രവും സത്വരവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിനു മുമ്പിൽ കൊണ്ടു വരണം. 2017 ൽ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് തുടരന്വേഷണം ഉണ്ടായിട്ടില്ല. അതുപോലെയാവരുത് ഈ അന്വേഷണവും.


നിലവിലെ രാഷ്ട്രീയ ചർച്ച വഴിമാറുന്നതിനായി നടത്തിയ ബോധപൂർവ്വമായ ശ്രമമാണോയെന്നതു കൂടി അന്വേഷിക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.