Erattupetta News

“ശെരിയായി എങ്ങനെ കൃഷി ചെയ്യാം” : ‘ആത്മ’ ഈരാറ്റുപേട്ട കൃഷിഭവനിൽ ക്ലാസ് നടത്തി

ഈരാറ്റുപേട്ട : കീടനാശിനികളുടെ അതിപ്രസരം മൂലം തകർന്നുകൊണ്ടിരിക്കുന്ന കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി, കൃഷിയിടങ്ങളിൽ അപകടരഹിതമായി എങ്ങനെയൊക്കെ കീടനാശിനികൾ ഉപയോഗിക്കാമെന്നും, നല്ല കൃഷിക്ക് വേണ്ട കീടനാശിനികൾ എന്തൊക്കെയാണെന്നുമുള്ളതിനെ കുറിച്ച് കർഷകർക്ക് അവബോധം നൽകുന്നതിന് കാർഷിക വികസന വകുപ്പിന്റെ കോട്ടയം ജില്ലയിലെ പരിശീലന പരിപാടിയായ “ആത്മ” ട്രെയിനിങ് ക്ലാസ് ഈരാറ്റുപേട്ട കൃഷിഭവനിൽ നടത്തി.

ഈരാറ്റുപേട്ട അഗ്രികൾച്ചുറൽ ഓഫീസർ ശ്രീമതി രമ്യ ആർ അധ്യക്ഷയായ യോഗത്തിൽ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ജോർജ് മത്തായി ക്‌ളാസിനു നേതൃത്വം നൽകി. ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും കർഷകർ പങ്കെടുത്തു.

ആത്മപ്രതിനിധി രാഗി ജോസ്, കൃഷി അസിസ്റ്റന്റുമാരായ ആരതി ധനേഷ്, അനില തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.