നിയമസഭ തിരഞ്ഞെടുപ്പ് പൂഞ്ഞാർ മണ്ഡലം സെബാസ്റ്റ്യൻ കുളത്തുങ്കലിന് അനുകൂലമെന്ന് സോഷ്യൽ മീഡിയ പോൾ.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പുതിയ ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം)നാണ് ലഭിക്കുന്നതെങ്കിൽ വിജയസാധ്യത സെബാസ്റ്റ്യൻ കുളത്തിങ്കലിനെന്ന് സോഷ്യൽ മീഡിയ പോൾ.

കഴിഞ്ഞ ദിവസം മാണി ഗ്രൂപ്പിലെ നേതാക്കൻമാരായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറും കോട്ടയം ജില്ലാ പ്രസിഡൻ്റുമായ എം കെ തോമസ് കുട്ടി, മുൻ പി എസ് സി അംഗവും ഈരാറ്റുപേട്ട അരുവിത്തുറ സെൻ്റ് ജോർജ് കോളജ് അധ്യാപകനുമായിരുന്ന പ്രഫ ലോപ്പസ് മാത്യൂ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ജോർജുകുട്ടി ആഗസ്തി തുടങ്ങിയവരെ ഉൾപ്പെടുത്തി നടത്തിയ പോൾ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ലഭിച്ച കണക്ക് അനുസരിച്ച് 76 ശതമാനം പേർ സെബാസ്റ്റ്യൻ കുളത്തിങ്കലിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത്.

Advertisements

മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന 19000ത്തിലധികം പേർ അംഗങ്ങളായിട്ടുള്ള സജീവ സോഷ്യൽ മീഡിയ ഗ്രൂപ്പായ ‘എൻ്റെ ഈരാറ്റുപേട്ട’ കൂട്ടായ്മയിലാണ് പോൾ നടന്നത്. പോൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply