തിടനാട്: മധ്യവയസ്കനെ ആ ക്രമിച്ച കേസിൽ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം മുകളേപീടിക കുന്നപ്പള്ളി പൈകയിൽ വീട്ടിൽ കെ.ബി.വിനോദിനെയാണു തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വലിയപാറ ഭാഗത്തുള്ള സഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്ത വിളിക്കുകയും വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം വീട്ടു സാധനങ്ങൾ അടിച്ചുതകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സഹോദരന്മാർ തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളുടെ തുടർച്ചയായാണു അക്രമം ഉണ്ടായത്. തിടനാട് എസ്എച്ച്ഒ ടി.ജി.രാജേഷ്, സിപിഒമാരായ അജേഷ് ടി.ആനന്ദ്, റോബിൻ ടി.റോബർട്ട് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.