Pala News

ആസ്പയർ 20 21 അവാർഡ് സമർപ്പണം

പാലാ: പാലാ നിയോജക മണ്ഡലത്തിൽ നിന്നും പത്താo ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കെ എം മാണി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആദരിക്കും .

മികച്ച വിജയം നേടി നാടിൻ്റെ യശ്ശസ്സുയർത്തിയവർക്ക് പ്രോൽസാഹനം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘ആസ്പയർ 2021 സംഘടിപ്പിക്കുന്നത് .

ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിക്കുകയും മെമൻ്റോയും പ്രശസ്തിപത്രവും നൽക ക യും ചെയ്യുന്ന ചടങ്ങിന് ഇന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ തുടക്കം കുറിക്കും .

പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി, മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞാറെക്കര തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.