ഈരാറ്റുപേട്ട ടൗണിലൂടെ മുണ്ടുടുത്ത് ആര്‍എക്‌സ് 100ല്‍ ആസിഫ് അലി; അമ്പരന്ന് നാട്ടുകാര്‍: വീഡിയോ വൈറല്‍, വിഡിയോ കാണാം

മുണ്ടുടുത്ത് ആര്‍എക്‌സ് 100ല്‍ പറക്കുന്ന ആ യുവാവിനെ കണ്ട് നാട്ടുകാര്‍ അമ്പരപ്പോടെ മൂക്കത്തു വിരല്‍വെച്ചു. കാരണം യുവതാരം ആസിഫ് അലിയാണ് നാട്ടുകാരെ അമ്പരപ്പിച്ച് ആര്‍എക്‌സ് 100ല്‍ ഈരാറ്റുപേട്ട ടൗണിലൂടെ പറന്നത്.

ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു ആസിഫിന്റെ ഈ ബൈക്ക് സഞ്ചാരം.

Advertisements

മുണ്ടും ഒരു ഫുള്‍ സ്ലീവ് ഷര്‍ട്ടും വേഷം. ഒരു ക്രോസ് ബാഗും തോളില്‍ തൂക്കിയായിരുന്നു പഴയ ആര്‍എക്‌സ് 100 ബൈക്കില്‍ ആസിഫ് പാഞ്ഞത്.

ആസിഫിന്റെ ബൈക്കോടിക്കല്‍ പകര്‍ത്തിക്കൊണ്ട് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്ന ക്യാമറ ക്രൂവിനെയും വീഡിയോയില്‍ കാണാം. ആസിഫ് അലിയുടെ ഒരു ഫാന്‍ പേജ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജിഷ വിജയന്‍ ആണ് നായിക. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിനു ശേഷം ആസിഫും രജിഷയും ഒരുമിക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും.

ഈരാറ്റുപേട്ടയാണ് പൊളിറ്റിക്കല്‍ കോമഡിയായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You May Also Like

Leave a Reply