മുത്തോലി: തെക്കുംമുറി 12-ാം വാര്‍ഡിലെ കുരിവിനാല്‍ പരുമല റോഡില്‍ വാഴ നട്ട സ്ഥലത്ത് നേരിട്ടെത്തി വിശദികരണം നല്‍കി മെമ്പര്‍ ആര്യാ സബിന്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി റോഡ് പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളായിരുന്നു. അന്നത്തെ മെമ്പര്‍ ഫണ്ട് വെച്ചിട്ടും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഈ റോഡ് ടെന്‍ഡര്‍ ആയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണെന്നും ആര്യ പറഞ്ഞു.
വാഴ വെച്ചതു കൊണ്ടാണ് ടാര്‍ ചെയ്യുന്നത് എന്ന് അവകാശപ്പെടാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്നും മെമ്പര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഈ വര്‍ഷം വാര്‍ഡിലേക്ക് കിട്ടിയ ആസ്ഥി ഫണ്ട് 5 ലക്ഷം ഉപയോഗിച്ചാണ് റോഡ് നന്നാക്കുന്നതെന്നും മെമ്പര്‍ പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19