
അരുവിത്തുറ: പ്രാദേശികമായി മഴ വ്യാപനത്തിന്റെ അളവ് തിട്ടപ്പെടുത്തി കൃത്യമായ സൂചനകൾ പൊതുജനത്തിനു നൽകുക. പ്രകൃതി സംരക്ഷണ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തുളോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ജല ചേതനാ പദ്ധതിക്ക് തുടക്കമായി.
കോളേജ് ഐ ക്യൂ എ സി യുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ നദി സംരഷണസമതിയും കോൾ സയൻസ്സ് ഫൗണ്ടേഷനും ഏർപ്പെടുത്തുന്ന വേണുഗോപാൽ ആർ ഗവേഷണ ഫണ്ടുപയോഗിച്ച് മീനച്ചിൽ റിവർ – റെയിൻ മോനിട്ടറിങ്ങ് നെറ്റ്‌വർക്കിന്റെ പിൻതുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പുനെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിറോളജിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ റോക്സി മാത്യു കോൾ നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ പ്രദേശികമായ ചെറുത്തു നിൽപ് അനിവാര്യമാണ്. വരുന്ന 20 വർഷത്തിനുള്ളിൽ ആഗോള താപനിലയിൽ ഒരു ഡിഗ്രിയുടെ വർദ്ധനവുണ്ടാവുമെന്നും ഇത് വരുത്തുന്ന പാരിസ്‌ഥിക ആഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.
പദ്ധതിയുടെ വിവിധ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കോളേജ് മനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , മീനച്ചിൽ നദി സംരക്ഷണ സമതി പ്രസിഡന്റ് ഡോ എസ്സ് രാമചന്ദ്രൻ നായർ , അദ്ധ്യാപകരായ പ്രൊഫ: മിഥുൻ, ജോൺ ഡോ സുമേഷ് ജോർജ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.