ഇരുമാപ്രമറ്റം: വായനാദിനം എംഡി സി എം എസ് ഹൈസ്കൂളിലെ കുട്ടികൾക്കൊപ്പം ആഘോഷമാക്കി ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ. കുട്ടികൾക്ക് മധുരം നല്കിയും, നോട്ട് ബുക്കുകൾ സമ്മാനിച്ചും,പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പ് സമ്മാനിച്ചുമാണ് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ വേറിട്ട പ്രവർത്തനം കാഴ്ചവച്ചത്.
കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച 318 B ലയൺസ് ഡിസ്ട്രിക്ടിൽ അരുവിത്തുറ ലയൺസ് ക്ലബ്ബിന് നിരവധി അംഗീകാരങ്ങളാണ് തേടിയെത്തിയത്. ലയൺസ് ക്ലബ്ബ് അഡ്വൈസർ & ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, അരുൺ കുളമ്പള്ളിൽ വൈസ് പ്രസിഡന്റ്, , ജോജോ പ്ലാത്തോട്ടം,റ്റിറ്റോ റ്റി. തെക്കേൽ, മനേഷ് കല്ലറയ്ക്കൽ, ഷാജി സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ് എന്നിവർ വായനാദിനാ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.