അരുവിത്തുറ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ നാം എല്ലാവരും ഒന്നാണ്, സഹോദരീ സഹോദരൻമാരാണ് എന്ന ചിന്ത വിദ്യാർത്ഥികളിൽ എത്തിക്കുവാനായി നടത്തിയ ദീപികയുടെ ‘കളർ ഇന്ത്യ ‘ചിത്രരചനാ മത്സരത്തിൽ അരുവിത്തുറ സെൻ്റ് മേരീസിലെ 250 തോളം കുട്ടികൾ പങ്കെടുത്തുകൊണ്ട് വൻവിജയമാക്കി.
ദേശീയോദ്ഗ്രഥന പ്രതിജ്ഞയോടെയാണ് മത്സരം ആരംഭിച്ചത്. ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാ ബോധവും പുതിയ തലമുറയിൽ സജീവമാകാൻ ‘കളർ ഇന്ത്യ’ സഹായിച്ചു.