
അരുവിത്തുറ: സെൻ്റ് മേരീസ് LP സ്കൂൾ അരുവിത്തുറയിൽ PTA പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി നടത്തപ്പെട്ടു അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.ആൻറണി തോണക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ’ ബാബു സെബാസ്റ്റ്യൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ഈരാറ്റുപേട്ട രക്ഷിതാക്കൾക്ക് ക്ലാസ് നല്കി.2020-20 21 അധ്യയന വർഷത്തിൽLS S സ്കോളർഷിപ്പ് നേടിയ 11 കുട്ടികൾക്ക് മെമൻ്റോ നല്കി ആദരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യു സാർ കുട്ടികളുടെ സുഗമമായ പഠനത്തിന് രക്ഷിതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
പി.ടി.എ. പ്രസിഡന്റായി ശ്രീ. ഷിനുമോൻ ജോസഫിനെയും വൈസ് പ്രസിഡന്റായി
ശീമതി മഞ്ചു ആർ. നായരെയും തെരഞ്ഞെടുത്തു.