കോളേജ് ഹോസ്റ്റല്‍ കോവിഡ് ഹോസ്പിറ്റലിനായി വിട്ടു കൊടുത്ത് അരുവിത്തുറ സെന്റ്. ജോര്‍ജസ് കോളേജ്

അരുവിത്തുറ: ഈരാറ്റുപേട്ടയിലെ പ്രഥമ കോവിഡ് ഫസ്റ്റ്‌ലൈന്‍ ആശുപത്രി അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിന്റെ സെന്റ് മേരീസ് ഹോസ്റ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോളേജ് മാനേജര്‍ വെരി. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ഹോസ്റ്റലിന്റെ താക്കോല്‍ നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനിക്ക് നല്‍കി.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, ബര്‍സാര്‍ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എച്ച് ഹസീബ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

70 കിടക്കകളുള്ള ആതുരാലയമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. വെള്ളവും വൈദ്യുതിയുമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഹോസ്റ്റല്‍ കൈമാറിയിരിക്കുന്നത്. പാലാ രൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന സഹായ പദ്ധതിയില്‍ അരുവിത്തുറ കോളേജ് പങ്കാളിയാവുകയാണ്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: