അരുവിത്തുറ . അരുവിത്തുറ സെ. ജോർജ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഓൺ ലൈൻ സംഗീത മത്സരത്തിന്റെ വിജയികളെ സെ. ജോർജ് എച്ച്.എസ്. അരുവിത്തുറ യൂട്യൂബ് ചാനലിൽ സ്കൂൾ മാനേജർ വെരി. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ; ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ രാജൻ തോമസ്, മേരി ജോൺ , ബീനാ സേവ്യർ , എന്നിവരുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു.
ആനി മെറിൻ ഇമ്മാനുവൽ , നന്ദന മണികണ്ഠൻ, അമൃത എം.വി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശ്രീകുമാർ രാമപുരം, ജിജൻ ജെ നെച്ചിക്കാട്ട്, പോൺസി ബിനോൾഡ് എന്നിവരായിരുന്നു വിധികർത്താക്കൾ. സെൽവി പോൾ , ചാൾസ് ജോസഫ് , ബിൻസി മോൾ ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19