അരുവിത്തുറ . അരുവിത്തുറ സെ. ജോര്‍ജ് ഹൈസ്‌കൂളിലെ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 7 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടക്കുന്നതാണ്.
സ്‌കൂള്‍ മാനേജര്‍ വെരി.റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ ആലപ്പി രംഗനാഥ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സോണി തോമസ് കലാ സാഹിത്യ വേദി കണ്‍വീനര്‍ മേരി ജോണ്‍ , രശ്മി പി.ജെ തുടങ്ങിയവര്‍ പ്രസംഗിക്കും. രാജന്‍ തോമസ്, ജാസ്മിന്‍ ടോംസ്, അനു മോള്‍ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും .
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്തുത ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണം , സെ. ജോര്‍ജ് എച്ച് എസ് അരുവിത്തുറ എന്ന യൂ ട്യൂബ് ചാനലില്‍ രാത്രി 8 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19