അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാളിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പുറത്തു നമസ്ക്കാരത്തിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് മുഖ്യകാർമികത്വം വഹിച്ചു.
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, അസി. വികാരിമാരായ സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. പോൾ നടുവിലേടം, ളാലം പുത്തൻപള്ളി അസി. വികാരി ഫാ. മാത്യൂ വെണ്ണായിപ്പള്ളിൽ, ഇടാട് പള്ളി വികാരി ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടി എന്നിവർ സഹകാർമികരായി.

പുറത്തു നമസ്ക്കാരത്തിന് ശേഷം 101 സ്വർണക്കുരിശുകളുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. അരുവിത്തുറ ഇടവകാംഗങ്ങളുടെയും സമീപ ഇടവകളിലെ വിശ്വാസികളുടെയും നേതൃത്വത്തിലായിരുന്നു പ്രദക്ഷിണം. നുറുകണക്കിന് പേർ പങ്കെടുത്തു.
ഇന്ന് രാവിലെ 5.30 നും 6.45 നും 8 നും വിശുദ്ധ കുർബാന, നൊവേന. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന. 4.30 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. 6 മണിക്ക് തിരുന്നാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 24 ന് 10.30 ന് തിരുന്നാൾ റാസ, 12.30ന് പകൽ പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4 നും 5.15 നും 6.30 നും വിശുദ്ധ കുർബാന, നൊവേന. രാവിലെ എട്ടിന് കോട്ടയം അതീരൂപത മെത്രാപ്പോലീത്താ മാർ മാത്യൂ മൂലക്കാട്ട് വി.കുർബാന അർപ്പിച്ച് സന്ദേശം നൽകും.
ഇടവകക്കാരുടെ തിരുന്നാൾ ദിനമായ 24 ന് രാവിലെ 5.30 നും 6.45 നും 8 നും 9.30 നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ കുർബാന, നൊവേന. 7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ.

ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും 8.30 നും വൈകുന്നേരം 4 നും വിശുദ്ധ കുർബാന, നൊവേന. 30 ന് രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വി.കുർബാന അർപ്പിക്കും.
എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. രാവിലെ 10 മണിക്ക് മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. തുടർന്ന് 11.30 നും ഉച്ച കഴിഞ്ഞ് 1 നും 2 നും 3 നും 4 നും 6 നും വിശുദ്ധ കുർബാന.