മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2018-2021 ബാച്ച് വിദ്യാർഥികളുടെ ബിരുദ റിസൾട്ട് പ്രസിദ്ധീകരിച്ചപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് വിവിധ വിഷയങ്ങളിലായി 30 റാങ്കുകളുടെ പൊൻതിളക്കം.
മുഴുവൻ എ പ്ലസ് നേടിയത് 32 വിദ്യാർത്ഥികളും മുഴുവൻ എ ഗ്രേഡ് നേടിയത് 120 വിദ്യാർത്ഥികളുമാണ്.
റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അഭിനന്ദിച്ചു.
ആദ്യ മൂന്ന് റാങ്കുകൾ നേടിയവർ
ബി. കോം ഓഫീസ് മാനേജ്മെൻറ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ അമൃതാ റോസ റോയി ഒന്നാം റാങ്കും നസീഹ വലിയവീട്ടിൽ ഷാജി രണ്ടാം റാങ്കും നേടി.
ബി.കോം. മാർക്കറ്റിംഗ് കോഴ്സിൽ ആഷ്‌ലി ബേബി ഒന്നാം റാങ്ക് നേടി.
ബി. എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം കോഴ്സിൽ ക്രിസ് ജോസഫ് ഒന്നാം റാങ്കും, ക്രിസ്റ്റി വർഗ്ഗീസ് രണ്ടാം റാങ്കും, ക്രിസ്റ്റീന സ്റ്റീഫൻ എം. മൂന്നാം റാങ്കും നേടി.
ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 2 കോഴ്സിൽ അനുഗ്രഹ പി.എസ്. രണ്ടാം റാങ്ക് നേടി.
ബി. എ. പൊളിറ്റിക്കൽ സയൻസ് കോഴ്സിൽ ആരതി എസ്. രാമൻ മൂന്നാം റാങ്ക് നേടി.
മറ്റ് റാങ്കുകൾ നേടിയ വിദ്യാർത്ഥികൾ
ബി.കോം മാർക്കറ്റിംഗ് – വർഷാ വിനയൻ, അസീം വി നൗഫൽ, സിറിയക് സക്കറിയാസ്
ബി.എ. ഇംഗ്ലീഷ് – അലൻ്റീന സാജു
ബി. എസ്. സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ – ശ്രീക്കുട്ടി ബിജു, വൈശാഖ് രാജീവ്, അമൃതാ സി.എസ്.
ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 2 – അമൃതാ പി അനിൽ, മീരാ കൃഷ്ണൻ
ബി.കോം കോ – ഒപ്പറേഷൻ – നീനമോൾ തോമസ്
ബി.കോം ഓഫീസ് മാനേജ്മെൻ്റ് & സെക്രട്ടേറിയൽ പ്രാക്ടീസ് – സേതുലക്ഷ്മി ഇ.എസ്., പ്രണവ് കെ.വി., അൻകിതാ വിജയകുമാർ, ദേവസ്യാച്ചൻ ടോമി, താരിഖ് റ്റി.
ബി. എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം – ശരത് എം., മിന്നു വിൽസൺ, ആര്യ ശിവദാസ്, സിസിലി റ്റി. ആർ., ജീന മേരി ജോൺ, അഫ്സാന കെ. എ., മിന്നു പ്രകാശ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19