അരുവിത്തുറ: സമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർകാഴ്ചകൾ സമൂഹമദ്ധ്യത്തിലെത്തിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രോജക്ട് തേർഡ് ഐ പദ്ധതിക്ക് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജജ് കോളേജിൽ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം പാലാ റവന്യു ഡിവിഷണൽ ഓഫീസർ ശ്രീ. രാജേന്ദ്ര ബാബു. പി.ജി. നിർവഹിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറം സമൂഹൃ വിഷയങ്ങളിലേക്കു കൂടി കണ്ണു തുറക്കുന്നതാവണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജർ വെരി. റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ:ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , എൻ എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

കോളേജിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക സെന്ററിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വാർത്ത പരിശീലനം നൽകി അവർ ശേഖരിക്കുന്ന വാർത്തകൾ കോളേജിന്റെ വാർത്താ ചാനൽ വഴിയും യൂട്യൂബ് ചാനൽ വഴിയും സമൂഹമദ്ധ്യത്തിൽ എത്തിക്കും.
വികസനോൻ മുഖവും പുരോഗമനപരവും പ്രത്യാശാ കരവുമായ വാർത്തകൾക്കാവും മുൻതുക്കം നൽകുക. മികച്ച വാർത്തകൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.