മുംതാസിലൂടെ അരുവിത്തുറ കോളേജിന് അന്തര്‍ദേശിയ അംഗീകാരം;

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രി. നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥിനി ആയ മുംതാസ് എസ്.ന് അഭിനന്ദന പ്രവാഹം.

ഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിന് ആണ് പ്രധാനമന്ത്രിയുടെ കൈയടി ലഭിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് 2020-ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുവാനും മുംതാസിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ മികച്ച എന്‍എസ്എസ്വോളണ്ടിയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ വച്ചുനടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിലൂടെ ആണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

പ്രാധാനമന്ത്രി നരേന്ദ്ര മോഡി മുംതാസിന്റെ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിക്കുകയും വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയും മുംതാസിനും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിനും രാജ്യാന്തര പ്രശസ്തി ലഭിച്ചു.

മുംതാസിന്റെ മികവിലൂടെ അരുവിത്തുറ കോളേജിന് അന്തര്‍ദേശിയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കോളേജ് മാനേജര്‍ വെരി. റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഡല്‍ഹിയിലുള്ള മുംതാസിനെ ഫോണിലൂടെ വിളിച്ചു അഭിനന്ദനം അറിയിച്ചു.

കോളേജ് രാഷ്ട്രത്തിനു നല്‍കിയ ഏറ്റം മിടുക്കിയായ വിദ്യാര്‍ത്ഥിനി ആണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളില്‍ ഈ വിദ്യാര്‍ത്ഥിനി എത്തുമെന്നും പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ തന്റെ അനുമോദന സന്ദേശത്തില്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കോളേജിന്റെ അഭിമാനമായ മുംതാസിനെ കോളേജിന്റെ കോഴ്‌സ് കോര്‍ഡിനേറ്ററും ബര്‍സാറുമായ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ അഭിനന്ദനം അറിയിച്ചു.

കോളേജില്‍ എത്തുന്ന മുംതാസിന് രാജോതിത സ്വീകരണം നല്‍കുവാന്‍ കോളേജ് അധികാരികള്‍ തീരുമാനിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply