അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും, പ്രമുഖ പ്ലാന്ററും കര്‍ഷകനുമായ ശ്രീ ജോഷി ജോസഫ് വെള്ളൂക്കുന്നേലിനെ കര്‍ഷക ദിനത്തില്‍ ആദരിച്ചു.
ഹെഡ് മാസ്റ്റര്‍ സോണി തോമസ്, അധ്യാപകനായ രാജന്‍ തോമസ് എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാടയണിയിച്ചു. തുടര്‍ന്ന് നവീന കൃഷി രീതികളെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി.
പരിപാടികളുടെ തല്‍സമയ സംപ്രേക്ഷണം സെന്റ് ജോര്‍ജ് എച്ച് എസ് അരുവിത്തുറ യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്തു. പരിപാടികള്‍ക്ക് ബിന്‍സിമോള്‍ ജേക്കബ്, ബീന സേവ്യര്‍, ജോഷിമോന്‍ പി ജെ, ലയ്‌സന്‍ ജോസഫ്, ജോമി ജോര്‍ജ്, സോജാ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19