ഈരാറ്റുപേട്ട: വര്‍ഷാവസാന, പുതുവത്സര രാത്രി കര്‍മങ്ങള്‍ ഒഴിവാക്കിയതായി അരുവിത്തുറ പള്ളി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ എല്ലാം രാത്രി 10 മണിക്ക് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് പള്ളിയുടെ മാതൃകാപരമായ തീരുമാനം.
Advertisements
ഇതനുസരിച്ച് ഇന്ന് (ഡിസംബര്‍ 31, 2020) രാത്രി 11 മണിക്കുള്ള ആരാധനയും അര്‍ധരാത്രി 12 മണിക്കുള്ള വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതല്ല.
പുതുവത്സരദിനത്തിലെ ആദ്യവെള്ളിയാഴ്ച്ച ആയ നാളെ രാവിലെ 5.30, 6.30, 7.30, 9.00, 10.30, ഉച്ചകഴിഞ്ഞ് 4.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
സ്ഥലം വില്‍ക്കാനും വാങ്ങാനും ഉള്ളവര്‍ പാലാ വാര്‍ത്ത വെബ്സൈറ്റില്‍ കൊടുക്കുന്നതിന് ബന്ധപ്പെടുക. പരസ്യം ചെയ്യാന്‍ 7034133111 എന്ന നമ്പറില്‍ വാട്സാപ് ചെയ്യുക.