അരുവിത്തുറ കോളേജ് ഒരുങ്ങി; ക്ലാസ് തുടങ്ങുന്നത് നീണ്ട 287 ദിവസത്തെ ഇടവേളയ്ക്കു ശേഷം

287 ദിവസത്തെ ഇടവേളയ്ക്കു ശേഷം തന്റെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അരുവിത്തുറ കോളേജ് ഒരുങ്ങി. ലോക്ക്ഡൗണിനു ശേഷം പരീക്ഷകള്‍ നടത്തിയെങ്കിലും ക്യാമ്പസ്സില്‍ ക്ലാസ് തുടങ്ങുന്നത് നാളെ മുതല്‍ ആണ്.

കുട്ടികളെ സാമൂഹിക അകലത്തില്‍ ഇരുത്തികൊണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും ആണ് ക്ലാസ് തുടങ്ങുന്നത്. ക്ലാസ് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റും യൂണിവേഴ്സിറ്റിയും നല്‍കിയിട്ടുണ്ട്.

Advertisements

ഈ കഴിഞ്ഞ എട്ട് മാസമായി ക്യാമ്പസ്സില്‍ ക്ലാസ് നടന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സിലൂടെയും വെബിനാറിലൂടെയും കള്‍ച്ചറല്‍ പ്രോഗ്രാമിലൂടെയും കോളേജ് സജീവമായിരുന്നു.

കോളേജ് മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ പ്രിന്‍സിപ്പാള്‍ ഡോ. റെജി മേക്കാടന്‍ ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഫാ. ജോര്‍ജ് പുള്ളുകാലായില്‍ തുടങ്ങിയവര്‍ കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി.

You May Also Like

Leave a Reply