Uzhavoor News

അരീക്കര വാർഡിൽ നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം വാർഡ് മെമ്പറും ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മായ ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു. അരീക്കര വല്ലാട്ടിൽ വീട്ടിൽ സിജോ ക്ക്‌ വേണ്ടിയാണ് വീട് നിർമിച്ചു നൽകിയത്.

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര സെന്റ് റോക്കിസ് പള്ളി വികാരി ബഹു സ്റ്റാൻലി ഇടത്തിപറമ്പിൽ അച്ചൻ പുതുവീടിന്റെ വെഞ്ഞിരിപ്പ് കർമ്മം നിർവഹിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.

ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ മാരായ ടോമി പെരുമ്പേൽ, സ്റ്റീഫൻ പാണ്ടിയംകുന്നേൽ എന്നിവർ സംസാരിച്ചു. മുഖ്യ സ്പോൺസർമാരായ വല്ലാട്ടിൽ കുടുബംഗങ്ങൾ, സനോജ് അമ്മായികുന്നേൽ, കുര്യൻ നെല്ലമറ്റം, അരീക്കര വിൻസെന്റ് ഡി പോൾ, ജേക്കബ് പെരുമ്പേൽ, മാത്യു മംഗലത്, ബിജു വടക്കേക്കര എന്നിവർക്കും ഫണ്ട്‌ നൽകി സഹകരിച്ച മുഴുവൻ അയൽവാസികൾ, സഹകാരികൾ, സ്വന്തം വീട് പോലെ കണ്ടു പണികൾക്ക് നേതൃത്വം നൽകിയ കൺവീനമാരായ ടോമി പെരുമ്പേൽ , സ്റ്റീഫൻ പാണ്ടിയംകുന്നേൽ എന്നിവർക്ക് പ്രസിഡന്റ്‌ നന്ദി അറിയിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് വീടിന്റെ പൂർത്തിയാക്കാനാകാത്ത സാഹചര്യം കണ്ട വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ വീട് നിർമിച്ചു നൽകാൻ വേണ്ട പരിശ്രമം നടത്താം എന്ന് ഉറപ്പ് കൊടുത്തിരുന്നു.

സർക്കാർ സംവിധാനങ്ങളിലൂടെ വീട് നിർമിച്ചു നൽകാൻ ശ്രമം നടത്തിയെങ്കിലും ആവശ്യമായ രേഖകൾ ഇല്ലാതിരുന്നതിനാൽ പരിസരവാസികളുടെ സഹകരണത്തോടെ നിർമ്മാണം ആരംഭിക്കുക ആയിരുന്നു.

വാർഡിലെ എല്ലാ വീടുകളും താമസയോഗ്യമാക്കാൻ വേണ്ട പരിശ്രമം തുടരും എന്നും പ്രസിഡന്റ്‌ അറിയിച്ചു. ടോമി പെരുമ്പേൽ കണക്ക് അവതരിപ്പിക്കുകയും സ്നേഹവിരുന്നോടെ ഏവരും പിരിയുകയും ചെയ്തു.

Leave a Reply

Your email address will not be published.