വിലയിടിവില്‍ റബ്ബര്‍ കര്‍ഷകര്‍ക്കു തുണയാകാന്‍ ഇടവിളയായി അറബികാ കാപ്പി; ആദായം ഉറപ്പാക്കും അറബിക്കാ കാപ്പിയുടെ വിശേഷങ്ങള്‍ ഇങ്ങനെ

റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന റബ്ബര്‍ വിലയിടിവിനെ പ്രതിരോധിക്കാന്‍ ഇടവിളയായി കാപ്പി നടത്താമെന്ന് കര്‍ഷകന്‍. റബ്ബറിനു വിലയില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ ഉന്നത ഗുണനിലവാരമുള്ള കാപ്പിത്തൈകള്‍ ഇടവിളയായി നടത്താമെന്ന് റോയിസ് ഹൈടെക് ഹൈബ്രിട് കാപ്പി നഴ്‌സറി നടത്തുന്ന റോയിസ് പറയുന്നു.

ഇടവിളയായി അറബിക്ക ഇനത്തില്‍പെട്ട സെലക്ഷന്‍ കാപ്പിതൈയാണ് വികസിപ്പിച്ചെടുത്തത്. എളുപ്പമാര്‍ന്ന കൃഷിയും വരുമാനമാര്‍ഗ്ഗത്തില്‍ വര്‍ദ്ധനവുമാണ് ഈ കാപ്പി തൈയുടെ പ്രത്യേകതയെന്ന് റോയിസ് ചൂണ്ടിക്കാട്ടുന്നു.

ഈ കാപ്പിതൈ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും സമീപ പ്രദേശത്തുമുള്ള ആവശ്യക്കാര്‍ക്ക് അവരുടെ പറമ്പില്‍ എത്തിച്ചു കൊടുക്കാനുള്ള സൗകര്യവും ഈ യുവ കര്‍ഷകന്‍ ഒരുക്കിയിട്ടുണ്ട്.

നല്ല വലുപ്പവും തൂക്കവുമുള്ള ഈ ഇനം കാപ്പിക്കുരു എ ഗ്രേഡ് ആണ്. അതിനാല്‍തന്നെ മറ്റു സാധാരണ കാപ്പിക്കുരുവിനെ അപേക്ഷിച്ച് മികച്ച വിലയും ഇതു നല്‍കും. കയറ്റുമതിക്കും ഈ കാപ്പിക്കുരു ഉത്തമമാണെന്ന് റോയിസ് ചൂണ്ടിക്കാട്ടുന്നു.

റോബസ്റ്റാ കാപ്പിക്കുരുവിന് കിലോയ്ക്ക് 80 രൂപ ലഭിക്കുമ്പോള്‍ അറബിക്കാ കാപ്പിക്കുരുവിന് ശരാശരി 120 രൂപ വരെ ലഭിക്കും. കാപ്പിച്ചെടിയില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് ഉത്പാദനം പൂര്‍ണ്ണമാകും.

അറബിക്കാ കാപ്പിയുടെ സവിശേഷതകള്‍

തണല്‍ കൂടുന്നതനുസരിച്ച് വിളവും കൂടും. അറബിക്കാ കാപ്പിച്ചെടിക്ക് ഇലപ്പുറ്റ് രോഗം ബാധിക്കാറില്ലാ. സാധാരണ കാപ്പിതൈയ്യുടെ വേരുകള്‍ പോലെ പക്കുവേരുകളല്ലാ മണ്ണിനടിയിലേക്ക് നല്ല ആഴത്തില്‍ പോകുന്ന താഴ്‌വേരുകളാണ് അറബിക്കാ കാപ്പിക്കുള്ളത്.

ഇരുപതടി അകലത്തില്‍ നട്ട റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മൂന്നു നിരയായും പതിനഞ്ചടി അകലത്തില്‍ നട്ട റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ രണ്ടു നിരയായും അറബിക്കാ കാപ്പി നട്ടു വളര്‍ത്താം. ഒരു ഏക്കറില്‍ 1800 കാപ്പികള്‍ ഇടവിളയായി നടാം.

18 മാസം കൊണ്ട് കാപ്പിച്ചെടി കായ്ച്ചു തുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ ഒരു കാപ്പിച്ചെടിയില്‍ നിന്നും ഒരു കിലോ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. ഒരു ഏക്കറില്‍ 1500 മുതല്‍ 1800 കിലോ വരെ കാപ്പിക്കുരു ലഭിക്കുമ്പോള്‍ ഒന്നരലക്ഷം രൂപാ വരുമാനം പ്രതീക്ഷിക്കാം.

Leave a Reply

%d bloggers like this: