Jobs

ഡയറി പ്രൊമോട്ടർ നിയമനം

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022- 23 തീറ്റപ്പുല്‍കൃഷി നടപ്പാക്കുന്നതിന് വേണ്ടി ഉഴവൂര്‍ ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. ഉഴവൂര്‍ ബ്ലോക്കിലാണ് ഒഴിവ്.

18 നും 50 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും.

അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി ഉഴവൂര്‍ ക്ഷീര വികസന ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പു സഹിതം സെപ്റ്റംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9847213951

Leave a Reply

Your email address will not be published.