കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർക്ക് ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികൾക്ക് അപേക്ഷ നൽകാം. രജിസ്ട്രേഷൻ നിലവിലുള്ള എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷിക്കേണ്ടത്.
21നും 50നും ഇടയിൽ പ്രായമുള്ളവർക്ക് വ്യക്തിഗത സംരംഭമായി കെസ്റു പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 20 ശതമാനം സബ്സിഡിയും ലഭിക്കും. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. വിശദവിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. ഫോൺ- 04822 200138.