education

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

കണ്ണൂർ, സേലം (തമിഴ്നാട്), ഗഡക്(കർണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജികളിൽ നടത്തിവരുന്ന ത്രിവത്സര ഹാന്റ്ലൂം&ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പാസ്സായവർക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നിന് 15നും 23നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്.

20% സീറ്റുകൾ നെയ്ത്തുവിഭാഗത്തിൽ പെട്ടവർക്ക് സംവരണംചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവർക്ക് ഗവൺമെന്റ് അനുവദിക്കുന്ന നിരക്കിൽ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ ജൂലൈ 12നകം www.iihtkannur.ac.in എന്ന വൈബ്സൈറ്റിലൂടെ സമർപ്പിക്കണം. വിശദവിവരങ്ങൾ 0497 235390, 0497 2965390 എന്നീ നമ്പറുകളിലും www.iihtkannur.ac.in എന്ന് വൈബ്സൈറ്റിലും ലഭിക്കും.

Leave a Reply

Your email address will not be published.