കോട്ടയം : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ. ആർ. സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവർത്തി പരിചയവും അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
താത്പര്യമുള്ള കോട്ടയം ജില്ലക്കാരായ അപേക്ഷകർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം. പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ. വി.എം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തിൽ ജൂൺ 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ- 04812580548, 8921972975