കോട്ടയം: കേരളത്തിൽ ആദ്യമായി, കുട്ടികളിൽ പ്രകൃതി പഠനത്തിന് ശാസ്ത്രീയ പരിശീലനം നൽകാൻ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ആരംഭിച്ച ജൂനിയർ നാച്ചുറലിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ അവധിക്കാല ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
3-ാം ക്ലാസ്സു മുതൽ 8-ാം ക്ലാസ്സു വരെയുളള കുട്ടികൾക്ക് ആണ് ജൂനിയർ നാച്വറലിസ്റ്റ് കോഴ്സ്.
15 ദിവസങ്ങളിലായി, സസ്യങ്ങൾ, പക്ഷികൾ, തുമ്പികൾ, തവളകൾ, പാമ്പുകൾ, ചിത്രശലഭങ്ങൾ, വന്യ മൃഗങ്ങൾ തുടങ്ങിയ വിവിധ ജീവജാലങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാനും നിരീക്ഷിക്കുവാനും പ്രകൃതിസംരക്ഷണത്തിൽ താല്പര്യം ജനിപ്പിക്കാൻ ഉതകുന്ന പ്രായോഗിക പരിശീലനമാണ് നല്കുക.
വ്യക്തിത്വ വികസനവും, ക്ലാസ്സ്റൂം പഠനവും, പ്രോജക്ടുകളും പ്രമുഖ നാച്വറലിസ്റ്റുകളുമായി ചേർന്ന് വനമേഖലകളിൽ പ്രകൃതിപഠന ക്യാമ്പുകളും അടങ്ങിയതാണ് കോഴ്സ്.
2022 ഏപ്രിൽ 25 ന് ആദ്യ ബാച്ച് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9496794305.