education

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.

ഒരു വർഷമാണ് കാലാവധി. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ അവസാന വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം.

അപേക്ഷകൾ ജൂൺ 15നകം കെൽട്രാൺ തിരുവനന്തപുരം കേന്ദ്രത്തിൽ നൽകണം. അപേക്ഷാ ഫോമിനും വിശദവിവരത്തിനും 954495 8182 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.