സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരവും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി. ഓഫീസ്/അംഗീകൃത പഠന കേന്ദ്രങ്ങളിൽ ലഭിക്കും.
ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരത്തിന് ഫോൺ: 0471 2325101, 8281114464. ഇ-മെയിൽ: keralasrc@gmail.com