
പൂഞ്ഞാർ : 2022 ആഗസ്റ്റ് 17 (കൊല്ലവർഷം 1198 ) ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകൻ, വനിതാ കർഷക(ൻ),യുവകർഷക(ൻ), എസ് സി കർഷക(ൻ), സമ്മിശ്ര കർഷക(ൻ),ക്ഷീരകർഷക(ൻ),കർഷക തൊഴിലാളി എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി അർഹതപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
കൃഷി ചെയ്യുന്ന വിളകൾ, സ്ഥലത്തിന്റെ വിസ്തീർണ്ണം, കർഷകന്റെ പൂർണമായ മേൽവിലാസം, ഫോൺ നമ്പർ,എന്നിവ സഹിതം വെള്ള പേപ്പറിൽ എഴുതി അതാത് വാർഡ് അംഗങ്ങളെയോ കാർഷിക വികസന സമിതി അംഗങ്ങളെയോ കൃഷിഭവനിൽ നേരിട്ടോ 2022 ആഗസ്റ്റ് ആറാം തീയതി 5 മണിക്ക് മുൻപായി നൽകേണ്ടതാണ് എന്ന് പൂഞ്ഞാർ തെക്കേക്കര കൃഷി ഓഫീസർ അറിയിച്ചു.