വനിതാ -ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യൽ സർവീസ് സ്‌കീമിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ സൈക്കാട്രിക് സോഷ്യൽ വർക്കിൽ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യൽ വർക്ക് വിത്ത് മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക് സ്‌പെഷലൈസേഷൻ / ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്.
കൗൺസിലിംഗിൽ ആറു മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ ഓഗസ്റ്റ് 10 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2961272.