കോട്ടയം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2023 ലെ മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡുകള്‍ കരസ്ഥമാക്കി സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ താഴെയായിരിക്കണം.
കോട്ടയം ജില്ലയില്‍ പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലാണ് പരിശീലനം നല്‍കുക. താത്പര്യമുളളവര്‍ എസ്.എസ്.എല്‍.സി., ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും എന്‍ട്രന്‍സ് പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുമുളള സാക്ഷ്യപത്രങ്ങള്‍ സഹിതം നിശ്ചിത അപേക്ഷാഫോമില്‍ 2022 ജനുവരി 31നകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
വിശദവിവരം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0481 2562503.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19