കോട്ടയം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും പൂക്കോട്, ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍(പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രം) ആറാം ക്ലാസിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റു സമുദായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും കോട്ടയം ജില്ലയിലെ സ്ഥിര താമസക്കാരുമാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാക്തന ഗോത്ര വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ബാധകമല്ല. നിര്‍ദിഷ്ട മാതൃകയില്‍ തയാറാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതി, പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി ഫോട്ടോ പതിച്ച് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം.
പട്ടികജാതി വിഭാഗക്കാര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റു സമുദായത്തിലുള്ളവരും കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിലോ, വൈക്കം, പുഞ്ചവയല്‍, മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ നല്‍കണം.
അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസ്, മേലുകാവ്, പുഞ്ചവയല്‍, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. മാര്‍ച്ച് 12നാണ് പ്രവേശന പരീക്ഷ. വിശദവിവരത്തിന് ഫോണ്‍: 04828 202751.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19