Teekoy News

വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു

തീക്കോയി: തീക്കോയി ഗ്രാമ പഞ്ചായത്തിൽ 2022 – 2023 സാമ്പത്തിക വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഓരോ പദ്ധതികൾക്കും പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ അവശ്യമായ രേഖകൾ സഹിതം 27/08/2022 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണ്.

അപേക്ഷാഫാറങ്ങൾ പഞ്ചായത്ത് മെംബർമാരുടെ പക്കൽ നിന്നും ലഭിക്കുന്നതാണ്. പച്ചക്കറി തൈ വിതരണം, പ്ലാവിൻ തൈ വിതരണം, ചെടിച്ചട്ടി വിതരണം, പുരയിട കൃഷി വികസനം, സ്ഥിരം കൃഷിക്ക് കൂലി ചെലവ്, പശുവളർത്തൽ, മുട്ടക്കോഴി വിതരണം, കന്നുകുട്ടി പരിപാലനം, ധാതുലവണ വിതരണം, കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം, ക്ഷീര കർഷകർക്ക് പാലിന് സമ്പ് സിഡി, SC വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, SC വിദ്യാർത്ഥികൾക്ക് പഠന മുറി, ST വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് , ST വിദ്യാർത്ഥികൾക്ക് ലാപ് ടോപ് , ST – വീട് വാസയോഗ്യമാക്കൽ, SC – ST വിഭാഗങ്ങൾക്ക് കെ.എ.എസ് പരീക്ഷാ പരിശീലനം, ഗാർഹിക ടോയ്ലറ്റ് – ജനറൽ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നീ പദ്ധതികൾക്കാണ് ആനൂകൂല്യങ്ങൾ നൽകുന്നത്.

കൂടാതെ ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികൾക്കുള്ള അപേക്ഷകളും ഇതിനോടെപ്പം ക്ഷണിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.സി. ജെയിംസ് അറിയിച്ചു.

Leave a Reply

Your email address will not be published.