പാലാ: ഇൻഡ്യൻ യുവജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച പ്രതിഭാശാലിയായ രാഷ്ട്രപതിയായിരുന്നു ഡോ എ പി ജെ അബ്ദുൾകലാമെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.
ഡോ എ പി ജെ അബ്ദുൾകലാമിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഏറ്റവും കൂടുതൽ പ്രചോദനം പകർന്നു നൽകിയ മഹാൻകൂടിയായിരുന്നു ഡോ കലാം. ഡോ കലാമിനൊപ്പം പങ്കെടുത്ത പരിപാടികളിലെ അനുഭവങ്ങളും എബി ജെ ജോസ് പങ്കുവച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
സാബു എബ്രാഹം അധ്യക്ഷത വഹിച്ചു. സുമിത മാമ്മൻ, അനൂപ് ചെറിയാൻ, വിഷ്ണു കെ ആർ, അമൽ ജോസഫ്, ജോബി മാത്യു തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു ഡോ കലാമിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19