പാലാ: ജലസ്രോതസ് മലിനപ്പെടുത്തുന്നു എന്ന വീട്ടമ്മയുടെ പരാതി ഉയർത്തിപ്പിടിച്ച് ഇരയെ മുന്നിൽ നിർത്തി നഗരസഭാ സെക്ടറി ഓഫീസ് ഉപരോധവുമായി എത്തിയ പ്രതിപക്ഷ കൗൺസിലർമാർക്ക് ഒരേ ഒരു അപേക്ഷ ഈ സമരം പെട്ടെന്ന് അവസാനിപ്പിക്കുവാൻ”ഒന്നു വേഗം പോലീസിനെ വിളിക്കൂ – ഞങ്ങൾക്ക് മററ് പരിപാടികളുണ്ട്.
പ്രതിപക്ഷ ആവശ്യം നഗരസഭാ സെക്രട്ടറി കേട്ടു .പോലീസിനെ ഉടൻ വിളിച്ചു വരുത്തി. ഉപരോധവും പിൻവലിച്ച് കളം കാലിയാക്കി പ്രതിപക്ഷം. കേട്ടുകേൾവി ഇല്ലാത്ത സമരമുറകളാണ് ചില കൗൺസിലർമാർ നടത്തുന്നതെന്ന് ചെയർമാൻ പറഞ്ഞു. ആരോ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചള്ള സ്പോൺസേർഡ് സമരമാണ് ഓരോ തവണയും മാദ്ധ്യമ ശ്രദ്ധയ്ക്കായി നടത്തുന്നതെന്ന് ചെയർമാൻ ആരോപിച്ചു.
വസ്തുതകളും നടപടി ക്രമങ്ങളും പരാതിക്കാരിയോട് പറഞ്ഞ് മനസ്സിലാക്കുന്നതിനു പകരം കോടതി സ്റ്റേയിൽ നിൽക്കുന്ന വിഷയത്തിൽ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തി വരുന്നത് ‘ യാഥാർത്ഥ്യം അറിയാവുന്ന പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി വീട്ടമ്മയെ തന്ത്രപൂർവ്വം കബളിപ്പിക്കുന്നു.
ഞൊണ്ടിമാക്കൽ കവലയിലെ തട്ടുകട വിഷയത്തിൽ നഗരസഭ എന്നും പരാതിക്കാരിയായ വീട്ടമ്മയുടെ പക്ഷത്താണെന്നും എന്നാൽ കോടതി വിധി ലംഘിച്ച് നടപടി സ്വീകരിക്കാൻ നിയമ തടസ്സം ഉള്ളതിനാൽ എത്ര സമരം നടത്തിയാലും ആർക്കും സാധിക്കില്ലായെന്നും ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര പറഞ്ഞു. ഇതിൻ്റെ മുഴുവൻ വസ്തുതകളും വീട്ടമ്മയ്ക്കും പ്രതിപക്ഷത്തിനും അറിയാവുന്നതാണ്.
വിവാദമായ തട്ടുകടയ്ക്കെതിരെ നഗരസഭ പരാതി ഉണ്ടായപ്പോൾ തന്നെ തട്ടുകട അടച്ച് പൂട്ടുന്നതിനുള്ള മെമ്മോ നൽകിയിരുന്നതാണ്. എന്നാൽ ആ മെമ്മോയ്‌ക്കെതിരെ ബഹു: തിരുവനന്തപുരം ട്രൈബുണൽ കോടതി നൽകിയ സ്റ്റേ ഇപ്പോഴും നിലനിൽക്കുകയാണ്.
മുനിസിപ്പാലിറ്റിയുടെയും കോടതിയുടെയും അധികാരങ്ങളെ കുറിച്ച് കൃത്യമായി അറിയാവുന്ന പ്രതിപക്ഷത്തെ നയിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ നാടക ധർണ്ണയിൽ പങ്കെടുത്തത് വിചിത്രമാണ്.എന്നാൽ കാര്യപ്രസ ക്തമായ വിഷയങ്ങൾ ഇല്ലാത്തതിനാൽ ഉണ്ടാക്കി എടുത്ത ഒരവസരം ഏറ്റെടുത്ത് രാഷ്ട്രിയ മുതലെടുപ്പ് നടത്തുന പ്രതി പഷത്തിൻ്റെ റോൾ ചോദ്യം ചെയ്യുന്നില്ല. എന്നാൽ വീട്ടമ്മയോട് ആത്മാർത്ഥയുണ്ടായിരുന്നെങ്കിൽ കേസിൻ്റെ സ്‌റ്റേ മാറ്റാൻ നഗരസഭ സ്വികരിച്ച് വരുന്ന നടപടികൾക്ക് പിന്തുണ നൽകുകയായിരുന്ന പ്രതി പക്ഷം ചെയ്യേണ്ടിയിരുന്നതെന്നും ചെയർമാൻ പറഞ്ഞു. നഗരസഭ മുൻ നിശ്ചയിച്ചതു പോലെ തന്നെ സ്റ്റേ നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെയർമാൻ പറഞ്ഞു