പാലാ നഗരസഭ: കേരള കോണ്‍ഗ്രസ് എമ്മിന്റെ ആന്റോ ജോസ് പടിഞ്ഞാറേക്കര എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി

പാലാ: നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു.

നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് ആന്റോയെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.

Advertisements

കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, ഫിലിപ്പ് കുഴികുളം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സിപിഎമ്മിന്റെ സിജി പ്രസാദ് ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് നഗരസഭാ ഹാളില്‍ തെരഞ്ഞെടുപ്പിനു ശേഷം ഇരുവരും സത്യപ്രതിജ്ഞ ചെയ്യും.

You May Also Like

Leave a Reply