Pala News

നഗരസഭാ ഭരണത്തിനെതിരെയുള്ള അനാവശ്യ വിവാദങ്ങളുടെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം
പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡിനെ അവഗണിച്ചിട്ടില്ല. ആന്റോ പടിഞ്ഞാറെക്കര

പാലാ: നഗരസഭയിലെ എല്ലാ വാർഡുകളെയും ഒരുപോലെ കണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷമെന്നില്ല. എന്നാൽ കഴിഞ്ഞ കാലങ്ങള അപേക്ഷിച്ച് കോവിഡിന്റെ പശ്ചാത്തലത്തിലും സർക്കാരിന്റെയും നഗരസഭയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തവും ഫണ്ടുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് വാസ്തവമെന്ന് അദ്ദേഹം പറഞ്ഞു.

എം.എൽ.എ ഫണ്ടുകൾ വ്യക്തിപരമായി താല്പര്യമുള്ള വാർഡുകളിലാണ് നൽകിയിരിക്കുന്നതു്. നഗരസഭ പണം അനുവദിച്ച ചില റോഡുകളിൽ തന്നെ എം. എൽ എ ഫണ്ടും അനുവദിച്ച സാഹചര്യവും ഉണ്ട്. പ്രതിപക്ഷത്തെ മറ്റ് പരിചയ സമ്പന്നരായ കൗൺസിലർമാർക്ക് പോലും ഇല്ലാത്ത പരാതികൾ പറഞ്ഞ് എങ്ങനെയുo വാർത്താ ശ്രദ്ധ നേടുകയെന്നതാണ് കൊച്ചിടപ്പാടി വാർഡ് കൗൺസിലറുടെ ലക്ഷ്യം.

നഗരസഭ പ്രതിപക്ഷ നേതാവാരെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണമെന്ന് ചെയർമാൻ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കാതെ ആരോ എഴുതി നൽകുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണ് കൊച്ചിടപ്പാടി വാർഡ് കൗൺസിലർ. എം.എൽ.എ യെ പോലും ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണ്.

എം.എൽ.എ വഴി ലഭിച്ച ഒരു ഫണ്ടും അനുമതി ലഭിച്ചില്ലയെന്ന കാരണത്താൽ വൈകിപ്പിച്ചിട്ടില്ല. ഫണ്ട് വിനിയോഗ വിഷയത്തിൽ എം.എൽ.എ പരാതി പറഞ്ഞിട്ടുമില്ല. ഇനി പരാതി ഉള്ളവരുണ്ടെങ്കിൽ അവർക്ക് ഫയൽ കണ്ട് ബോദ്ധ്യപ്പെടാവുന്നതുമാണ്. ഫണ്ടു വിനിയോഗവു മായി അരുമായും ചർച്ചയ്ക്ക് തയ്യാറാണന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലോയേഴ്സ് ചേമ്പർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആ നാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയതിന് പിന്നിൽ ഗൂഡ ലക്ഷ്യങ്ങൾ ആണുള്ളത്.

എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ കേരളാ കോൺഗ്രസ് എം നെ മാത്രം ടാർജറ്റ് ചെയ്ത് ഭിന്നിപ്പിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. നഗരസഭ ലോയേഴ്സ് ചേമ്പറിന്റെ ഉൽഘാടനത്തിന് എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ചാണ് പ്രോഗ്രാം തയ്യാറാക്കിയത്. എം.എൽ . എ യെ വളരെ നേരത്തെ ക്ഷണിക്കുകയും അർഹിക്കുന്ന പരിഗണന നൽകുകയും ചെയ്തിരുന്നു. എല്ലാ അംഗീകൃത രാഷ്ടിയ പാർട്ടി പ്രതിനിധികളുടെയും പ്രതിനിധ്യവും ഉറപ്പാക്കിയിരുന്നു.

വാർഡ് കൗൺസിലർക്ക് സ്റ്റേജിലും പ്രോഗാമിലും ശിലാഫലകത്തിലും എല്ലാം പരിഗണന നൽകിയിരുന്നു. അത് ആരുടെയും സമ്മർദ്ദത്തിലല്ല. ജനപ്രതിനിധികൾ,ജഡ്ജിമാർ തുടങ്ങി 30 ഓളം വിശിഷ്ട വ്യക്തികൾ പങ്കെടുത്ത യോഗത്തിൽ ടൗണിൽ വച്ച പരസ്യ ബോർഡുകളിൽ എം.പി, എം.എൽ.എ , നഗരസഭാ ചെയർമാൻ. വൈസ് ചെയർപേഴ്സൺ എന്നിവരുടെ ചിത്രം മാത്രമാണ് ഉൾപ്പെടുത്തിയത്.

വാർഡ് കൗൺസിലറുടെ പേര് പരസ്യ ബോർഡിൽ വച്ചില്ലായെന്ന് വിവാദം ഉണ്ടാക്കുന്നത് അല്പത്തം മാത്രമാണ്. പ്രതിപക്ഷ നേതാവിനും അർഹമായ പരിഹണന നൽകിയിരുന്നു. എന്നാൽ ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയായി മുൻ ചെയർമാൻ കുര്യാക്കോസ് പടവനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുൻ ചെയർമാൻ എന്നതിനുപകരം ജോസഫ് വിഭാഗം പ്രതിനിധി എന്ന് വയ്ക്കാത്തതിന്റെ പേരിലാണോ ഈ വിവാദങ്ങൾ. അവരുടെ സംസ്കാരത്തിന് ഒത്ത് പ്രതികരിക്കാൻ ഞങ്ങൾ തയ്യാറല്ല.

പൊതു ജനങ്ങൾ ഇത് തള്ളികളഞ്ഞുവെന്നതിന്റെ തെളിവാണ് ഹർത്താൽ ദിനമായിട്ട് പോലും ചടങ്ങിൽ പങ്കെടുത്ത പരിസരവാസികൾ ഉൾപ്പെടെ യുള്ളവരുടെ ജനപങ്കാളിത്തം. കൊച്ചിടപ്പാടി വാർഡിൽ കൗൺസിലർ ആവശ്യപ്പടാതെ തന്നെ നാട്ടുകാരുടെ ആവശ്യപ്രകാരം 10 ലക്ഷത്തോളം രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.

കേരളാ കോൺഗ്രസ് എം ന്റെ പ്രതിനിധിയായിട്ടാണ് ചെയർമാൻ സ്ഥാനത്തിരിക്കുന്നതെന്നും ഭരണപരിചയമുള്ളവരുടെ സേവനം ഉപയോഗിക്കുന്നതിൽ ആരും അസൂയപ്പെടേണ്ട ആവശ്യമില്ലന്നും ചെയർമാൻ പറഞ്ഞു. വിമർശിക്കാനുള്ള സ്വതന്ത്യം പ്രതിഷത്തിന് ഉണ്ടെന്നും പരാതികൾ ഇല്ലാതെ ഒറ്റകെട്ടായി പോകുന്ന എൽ.ഡി.എഫ് നേതൃത്വത്തിലുള്ള മുൻസിപ്പൽ ഭരണത്തെ അവഹേളിക്കാൻ ശ്രമിച്ചാൽ ജനം അത് പുച്ഛിച്ച് തള്ളുമെന്നും ചെയർമാൻ ആന്റോ പടിഞാറെക്കര പറഞ്ഞു.

Leave a Reply

Your email address will not be published.