ജാഗ്രതയില്‍ പാലാ: ആന്റിജന്‍ ടെസ്റ്റ് തുടങ്ങി

പാലാ: കഴിഞ്ഞ ദിവസം നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയില്‍ പാലാ നഗരസഭ. കോവിഡ് വ്യാപനം മനസിലാക്കുന്നതിനായി ആന്റിജന്‍ ടെസ്റ്റ് നഗരസഭയിലെ ആരോഗ്യ വിഭാഗം ആരംഭിച്ചു.

പ്രധാനമായും പാലാ മാര്‍ക്കറ്റിലെയും ഇന്നലെ രോഗം സ്ഥിരീകരിച്ച തെക്കേക്കര പ്രദേശത്തെയും വ്യാപാരികളിലും പ്രദേശവാസികളിലുമാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. ഇന്ന് ഏകദേശം ഇരുനൂറോളം പേരെ പരിശോധിക്കാനാണ് തീരുമാനം.

ഇന്നലെ പാലാ തെക്കേക്കര ഭാഗത്തുള്ള ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ കടകള്‍ ഇന്നു രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടപ്പിച്ചിരുന്നു.

You May Also Like

Leave a Reply