ഈരാറ്റുപേട്ടയില്‍ രണ്ടാംഘട്ട ആന്റിജന്‍ ടെസ്റ്റ് ഇന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ രണ്ടാംഘട്ട ആന്റിജന്‍ ടെസ്റ്റ് ഇന്ന് നടക്കും. രാവിലെ പത്തരയോടെ ആന്റിജന്‍ പരിശോധന ആരംഭിക്കും.

കഴിഞ്ഞ ദിവസം ആന്റിജന്‍ ടെസ്റ്റിനായി രണ്ടു മൊബൈല്‍ യൂണിറ്റുകളാണ് എത്തിയിരുന്നത്. ഇരുന്നൂറിലധികം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായത്. ഇത് ഈരാറ്റുപേട്ടയ്ക്കു വലിയ ആശ്വസമായിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകളെ കേന്ദ്രീകരിച്ചാവും പരിശോധന. ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരമറിയിക്കും.

നിലവില്‍ 39 പേരാണ് കോവിഡ് ബാധിതരായി നഗരസഭയില്‍ ഉള്ളത്. നഗരസഭയിലെ 2, 9, 10,11, 12, 25, 27 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: