Ramapuram News

ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി

രാമപുരം ഗ്രാമപഞ്ചായത്തിന്റെയും,മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമിഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ഫ്ലാഷ്മോബും നടത്തി.

രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ജോയ് ജോസഫ് , രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. രാജേഷ് പി ആർ ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മനോജ് സി ജോർജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ് ,അധ്യാപകരായ റോബിൻസ് ജോസ് , ജിനു ജോസഫ് , വിദ്യാർത്ഥി പ്രതിനിധികളായ ലക്ഷ്മി പ്രസാദ്, റിയ എൽസ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.